ഒരേ ദാതാവിന്റെ ബീജത്തിലൂടെ ലസ്ബിയന്‍ ദമ്പതികള്‍ ഗര്‍ഭിണികളായി
സ്‌കോട്‌ലന്‍ഡില്‍നിന്നുള്ള ലസ്ബിയന്‍ ദമ്പതികള്‍ ഒരേ ബീജ ദാതാവില്‍ നിന്നും ഗര്‍ഭിണികളായതായി റിപ്പോര്‍ട്ട്. 25 കാരി സ്‌റ്റെഫാനിയും റാന്‍ഡാ ആംസ്‌ട്രോങ്ങും ആണ് ഒരേ ദാതാവിന്റെ കുട്ടികളെ പ്രസവിക്കുന്ന അപൂര്‍വ ദമ്പതികളായി മാധ്യമങ്ങളില്‍ ഇടംനേടിയത്. റാന്‍ഡാ നാലുമാസവും സ്‌റ്റെഫാനി ഏഴുമാസവും ഇപ്പോള്‍ ഗര്‍ഭിണിയാണ്.
ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കുള്ള പേരും ഇവര്‍ കണ്ടുപിടിച്ചുകളിഞ്ഞു. മമ്മി സ്‌റ്റെഫ് എന്നും മമ്മി റാന്‍ഡായെന്നുമാണ് ഇവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് കണ്ടുപിടിച്ചിരിക്കുന്ന പേര്. ഗര്‍ഭിണിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. സാധാരണഗതിയില്‍ ലസ്ബിയന്‍ ദമ്പതികളില്‍ ഒരാള്‍ മാത്രമാണ് ഗര്‍ഭിണിയാകാന്‍ താത്പര്യം പ്രകടിപ്പിച്ചുകാണാറുള്ളത്.

24 കാരനായ ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് ഇരുവരുടെയും കുട്ടികളുടെ പിതാവ്. വെബ്‌സൈറ്റ് വഴിയായിരുന്നു ദാതാവിനെ കണ്ടെത്തിയതെന്ന് ഇവര്‍ പറയുന്നു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്തയാളെയായിരുന്നു ഇവര്‍ക്ക് ആവശ്യം. കുട്ടികളുടെ മേല്‍ യാതൊരു തരത്തിലുള്ള അവകാശവും ദാതാവിന് ഇവര്‍ നല്‍കില്ല.
മാത്രമല്ല, സാമ്പത്തിക സഹായവും പിതാവില്‍ നിന്ന് അവര്‍ സ്വീകരിക്കില്ല. 2009 ല്‍ ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ഇവര്‍ 2013ലാണ് വിവാഹിതരായത്. തങ്ങളുടെ പ്രണയം ഇപ്പോഴും പഴയതുപോലെയാണ്. ജീവിതാവസാനം വരെ വേര്‍പിരിയില്ല. കുട്ടികളുമായുള്ള സന്തോഷകരമായ കുടുംബമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ദമ്പതികള്‍ പറഞ്ഞു.












Click it and Unblock the Notifications