വേശ്യയെ വിവാഹം കഴിക്കണമെന്ന് അതിയായ മോഹം; നടന്നില്ല, ഒടുവില്‍ യുവാവ് ചെയ്തത്...
ഡൊണാള്‍ഡ് ട്രസ്റ്റ് എന്ന 21 കാരനായ സിംബാബ്വേ സ്വദേശിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ഹരാരെ: വേശ്യയെ വിവാഹം ചെയ്യണമെന്ന യുവാവിന്റെ മോഹം ചെന്നെത്തിയത് ദാരുണമായ അന്ത്യത്തില്‍. വേശ്യ വിവാഹഭ്യര്‍ഥന നിരസിച്ചതാണ് യുവാവിനെ കടുംകൈക്ക് പ്രേരിപ്പിച്ചത്.
ഡൊണാള്‍ഡ് ട്രസ്റ്റ് എന്ന 21 കാരനായ സിംബാബ്വേ സ്വദേശിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ട്രസ്റ്റിന്റെ അമ്മായി ബ്യുട്ടി ഹോവ് ആണ് മരണകാരണം പുറത്തറിയിച്ചത്. പിന്നീട് പോലിസ് അന്വേഷണത്തില്‍ ഇക്കാര്യം തെളിയുകയും ചെയ്തു.

മോഡസ്റ്റര് സോയു എന്ന ലൈംഗിക തൊഴിലാളിയെ ആണ് ട്രസ്റ്റ് പ്രണയിച്ചിരുന്നത്. ഒടുവില്‍ വിവാഹ അഭ്യര്‍ഥന നടത്തുകയും ചെയ്തു. എന്നാല്‍ ഇത് നിരസിച്ച സോയുവിന്റെ തീരുമാനമാണ് ട്രസ്റ്റിനെ വിഷമിപ്പിച്ചത്.

ട്രസ്റ്റ് നേരത്തെ വിവാഹം ചെയ്തതാണ്. സോയുവിനെ രണ്ടാംഭാര്യയാക്കാനായിരുന്നു ട്രസ്റ്റിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഇവര്‍ നടുറോഡില്‍ വച്ച് തര്‍ക്കമുണ്ടായി. സോയുവിന്റെ തോളിന് കത്തികൊണ്ട് കുത്തിയ ട്രസ്റ്റ് ഒളിവില്‍ പോവുകയായിരുന്നു.

നിസാരപരിക്കുകളോടെ സോയു ആശുപത്രിയിലാണ്. സോയു കുത്തേറ്റ് മരിച്ചെന്നാണ് ട്രസ്റ്റ് കരുതിയത്. ഇനി ജീവിച്ചിരിക്കില്ലെന്ന് ട്രസ്റ്റ് ചിലരോട് പറഞ്ഞിരുന്നുവെന്ന് അമ്മായി അറിയിച്ചു. തുടര്‍ന്നാണ് ട്രസ്റ്റ് വിഷം കഴിച്ച് വെങ്വെന അണക്കെട്ടിന് അരികിലേക്ക് ഓടിയത്. ഇവിടെ നിന്ന് ചാടി മരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അവിടെ എത്തുംമുമ്പ് ഇയാള്‍ കുഴഞ്ഞുവീണു. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് അമ്മായി ബ്യൂട്ടി ഹോവ് പറയുന്നു.

ഇയാളുടെ കിഡ്നിക്ക് കാര്യമായ തകരാര്‍ സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ തന്റെയടുത്ത് സ്ഥിരമായി വന്നിരുന്ന വ്യക്തിയാണ് ട്രസ്റ്റ് എന്ന് സോയു പോലിസിന് മൊഴി നല്കി. ട്രസ്റ്റിന് ഭാര്യയും മകനുമുണ്ട്. എങ്കിലും ട്രസ്റ്റ് എപ്പോഴും സോയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications