പ്രതീക്ഷയും സ്നേഹവും: ശസ്ത്രക്രിയ വാര്‍ഡില്‍ നിന്നും ഒരു ആലിംഗനം, വൈറലായി നഴ്സ് ദമ്പതികളുടെ ചിത്രം
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പ്രതിരോധ കിറ്റുകള്‍ അണിഞ്ഞ് പരസ്പരം ആലിംഗനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന നഴ്സ് ദമ്പതികളുടെ ചിത്രമാണ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രതിരോധ കിറ്റുകള്‍ അണിഞ്ഞ് പരസ്പരം മുഖം ചേര്‍ത്ത് പിടിച്ച് കണ്ണോട് കണ്ണ് നോക്കിനില്‍ക്കുന്ന ബെന്‍ കായെര്‍, മിന്‍ഡി ബ്രോക്ക് എന്നീ ആരോഗ്യ പ്രവര്‍ത്തകരുടെ ചിത്രമാണ് ലോക ജനതയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.
ഫ്ലോറിഡയിലെ ടമ്പയിലെ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. രാവിലെ ഒരു ശസ്ത്രക്രിയക്ക് ശേഷം ആലിംഗനത്തിലേര്‍പ്പെട്ട ബെന്‍ കായെറുടേയും മിന്‍ഡി ബ്രോക്കിന്‍റേയും ചിത്രം സഹപ്രഹര്‍ത്തകരില്‍ ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെക്കുകയായിരുന്നു. എല്ലാവരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. ആ സാഹചര്യത്തില്‍ ഇത് പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പ്രതീകമാണെന്നായിരുന്നു ഫോട്ടോ വൈറലായതിന് പിന്നാലെയുള്ള കെയറിന്‍റെ പ്രതികരണം.

ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു, ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം പിന്തുണയ്ക്കുന്നു. ബെനും ഞാനും മാത്രമല്ല. ഇപ്പോള്‍ മനുഷ്യ വംശവും ചെയ്തുകൊണ്ടിരിക്കുന്നത് അതാണെന്നായിരുന്നു ബ്രോക്ക് കൂട്ടി ചേര്‍ത്തത്. ശസ്ത്രക്രിയാ രോഗികളിൽ ശ്വസന ട്യൂബുകൾ സ്ഥാപിക്കുന്ന വളരെ വെല്ലുവിളി നിറഞ്ഞ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഈ നഴ്സ് ദമ്പതികള്‍. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ അടിയന്തര പ്രധാനമുള്ള ശസ്ത്രക്രിയകള്‍ മാത്രമാണ് ടാമ്പ ആശുപത്രിയില്‍ നടക്കുന്നത്.


Click it and Unblock the Notifications