'എന്നെ കെട്ടിക്കോ,ഇല്ലെങ്കില്‍ വിരൂപയാക്കും'
ദുബായ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡൊഴിയ്ക്കുമെന്ന് യുവാവിന്റെ ഭീഷണി. ബിസിനസുകാരിയായ കനേഡിയന്‍ വനിതയെയാണ് അഫ്ഗാന്‍ കാരനായ യുവാവ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. കേസില്‍ ദുബായ് ക്രിമിനല്‍ കേടതി വാദം കേട്ടു.
ലണ്ടനിലായിരിയ്ക്കുമ്പോഴാണ് 30 കാരിയായ യുവതിയെ അഫ്ഗാന്‍ പൗരന്‍ വിവാഹമാലോചിയ്ക്കുന്നത്. താനൊരു നല്ല ഭര്‍ത്താവിയിരിയ്ക്കുമെന്നും. തനിയ്ക്ക് ധാരണം സ്വത്തും പണവും ഉണ്ടെന്നും സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിക്കാമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍ തനിയ്ക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി പറഞ്ഞു.

തുടര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി ുവാവ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളെ കൊണ്ട് വന്ന് സ്ത്രീയെ കൊല്ലുമെന്നും ഒരു സ്‌ഴാഭാവിക കാറപകടമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുമെന്നും യുവാവ് പറഞ്ഞു.
ലണ്ടനില്‍ നിന്ന് ഓഗസ്റ്റിലാണ് യുവതി ദുബായില്‍ എത്തിയത്. എന്നാല്‍ ഭീഷണയിലും വിവാഹാഭ്യര്‍ത്ഥനയുമായി യുവാവ് തന്റെ ഒപ്പം കൂടുകയായിരുന്നെന്ന് സ്ത്രീ പറഞ്ഞു.
ഇയാളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിയ്ക്കുമെന്നും ജീവിതത്തില്‍ ആരു യുവതിയെ വിവാഹം കഴിയ്ക്കില്ലെന്നും യുവാവ് പറഞ്ഞു. തന്റെ ബിസിനസും നശിപ്പിയ്ക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായി സ്ത്രീ പറയുന്നു. യുവതിയുടെ അനുജന്‍ ദുബായിലെത്തിയപ്പോഴും ഇതേ കാര്യങ്ങള്‍ തന്നെ അഫ്ഗാന്‍ പൗരന്‍ ഫോണിലൂടെ ആവര്‍ത്തിച്ചു. കേസില്‍ കോടതി വാദം പൂര്‍ത്തിയാക്കിയിട്ടില്ല.












Click it and Unblock the Notifications