Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ ഒരുമാസംകൊണ്ട് വിവാഹം ചെയ്യണം,അല്ലെങ്കില്‍ ജയില്‍വാസം, കോടതിയുടെ വിചിത്രവിധി

ഹൂസ്റ്റണ്‍: കോടതി വിധിയിലൂടെയും വിവാഹം ഉറപ്പിച്ചു. അമേരിക്കയിലെ സ്മിത്ത് കൌണ്ടി ജഡ്ജിയാണ് കഴിഞ്ഞ ദിവസം വിചിത്രമായ വിധി പുറപ്പെടുവിച്ചത്. പ്രേമിച്ചാല്‍ ഇങ്ങനെയൊക്കെ പണികിട്ടും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കാമുകിയെ ഒരുമാസത്തിനകം വിവാഹം ചെയ്യാനാണ് ഇരുപതുകാരനോട് കോടതി നിര്‍ദ്ദേശിച്ചത്. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും.

ഏതു വഴി വേണമെങ്കിലും ജോസ്റ്റന്‍ ബണ്ടിയെന്ന ഇരുപത്തൊന്നുകാരന് തിരഞ്ഞെടുക്കാം എന്നായിരുന്നു ജഡ്ജിയുടെ നിര്‍ദ്ദേശം. കോടതിയുടെ വിചിത്രമായ നിര്‍ദേശം കേട്ട് ഒരു നിമിഷം എല്ലാവരും ഒന്ന് ഞെട്ടി. ടെക്‌സാസ് സ്വദേശിയായ ജോസ്റ്റണ്‍ കാമുകിയായ എലിസബത്തിന്റെ മുന്‍ കാമുകനെ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഈ കേസിലെ വിധിയാണ് വിചിത്രമായത്.

court

കോടതിയില്‍ വാദം നടന്നുക്കൊണ്ടിരിക്കെ ഒരുനിമിഷം ജഡ്ജി പള്ളിയിലെ അച്ഛനായി എന്നു പറഞ്ഞാല്‍ മതിയല്ലോ.. 19കാരിയായ എലിസബത്തിനോട് എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെടുകയും വിവാഹത്തിനു സമ്മതമാണോ എന്നു ജഡ്ജി ചോദിക്കുകയുമായിരുന്നു. അബദ്ധവശാല്‍ സമ്മതമാണെന്ന് മൂളിയപ്പോള്‍ ജഡ്ജി വിധിയും പ്രസ്താവിച്ചു. 30 ദിവസത്തിനുള്ളില്‍ കല്ല്യാണം നടത്തണം എന്നാണ് നിര്‍ദ്ദേശിച്ചത്.

എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇതിനോട് എതിര്‍പ്പുണ്ട്. ശിക്ഷ നല്‍കേണ്ടയിടത്ത് ജഡ്ജിയുടെ ഈ വിധി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പ്രതികരണം. കോടതി വിധിയിലൂടെ ആരുടെയും വിവാഹം നടത്താന്‍ ചട്ടമില്ലെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+