കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകര്‍ഷണ ബലം കൂടുന്നു ചൊവ്വ 'ചന്ദ്രനെ' വിഴുങ്ങുമെന്ന് ശാസ്ത്രലോകം!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിയ്ക്ക് ശേഷം മനുഷ്യവാസം സാധ്യമാക്കാന്‍ ഒരു പരിധിവരെ സാധ്യതയുള്‌ല ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഈ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന പഠനങ്ങളും കുറവല്ല. ചൊവ്വ സ്വന്തം ഉപഗ്രഹത്തെ നശിപ്പിയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഭൂമിയ്ക്ക് ചന്ദ്രനെന്ന പോലെ പ്രകൃതി നിര്‍മ്മിതമായ രണ്ട് ഉപഗ്രഹങ്ങളാണ് ചൊവ്വയ്ക്കുള്ളത്.

ഇതില്‍ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബോസിനെ ചൊവ്വ വിഴുങ്ങുമെന്നാണ ്ശാസ്ത്രലോകം പറയുന്നത്. നാസയുടെ ചൊവ്വാ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി ഉള്‍പ്പടെ പുറത്ത് വിട്ട ചിത്രങ്ങളില്‍ ഫോബോസിന്റെ നാശം തുടങ്ങിയതായി വ്യക്തമാണ്. ചൊവ്വയുടെ ആകര്‍ഷണ ബലം മൂലം ഫോബോസില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. ഒടുവില്‍ പൊട്ടിത്തെറിച്ചോ ആകര്‍ഷിയ്ക്കപ്പെട്ടോ മാതൃഗ്രഹത്തില്‍ പതിച്ച് ചൊവ്വയുടെ ഈ ചന്ദ്രന്‍ ഇല്ലാതാകുമെന്നാണ ്പറയുന്നത്..

ചൊവ്വയുടെ ചന്ദ്രന്‍

ചൊവ്വയുടെ ചന്ദ്രന്‍

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെപ്പോലെ പ്രകൃതി നിര്‍മ്മിതമായ ചൊവ്വയുടെ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ഫോബോസ്. 1970 കളിലാണ് ഫോബോസ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്നത്.

വിള്ളലുകള്‍

വിള്ളലുകള്‍

ചൊവ്വയുടെ ആകര്‍ഷണ വലയത്തില്‍പ്പെട്ട് ഫോബോസില്‍ വലിയ വിള്ളലുകളും ചാലുകളും ഉണ്ടാകുന്നുണ്ട്. ക്രമേണ ഇത്തരത്തില്‍ ഉപഗ്രഹം നശിയ്ക്കുമെന്നാണ് പറയുന്നത്.

ആകര്‍ഷണം

ആകര്‍ഷണം

വിള്ളലുകള്‍ വ്യാപിയ്ക്കുന്നതും ചൊവ്വയുടെ ആകര്‍ഷണ ബലം അടുത്ത് വരുന്നതും ഫോബോസിനെ പൊട്ടിത്തെറിയിലേയ്ക്ക് നയിക്കുമെന്ന് നാസയുടെ ഗോഡാഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ അംഗം ടെറി ഹര്‍ഫോര്‍ഡ് പറയുന്നു.

ഉടനില്ല

ഉടനില്ല

പൊട്ടിത്തെറി ഉണ്ടാകുമെങ്കിലും ഈ അടുത്തെങ്ങും അതുണ്ടാകില്ലെന്നും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും ഹര്‍ഫോഡ് പറയുന്നു.

ഓരോ നൂറ്റാണ്ട്

ഓരോ നൂറ്റാണ്ട്

ഓരോ നൂറ്റാണ്ട് പിന്നിടുമ്പോഴും ഫോബോസ് മാതൃഗ്രഹത്തോട് ഒരു മീറ്റര്‍ വീതം അടുക്കുന്നുണ്ട്

അകലം കുറവ്

അകലം കുറവ്

മാതൃഗ്രഹത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന സ്വാഭാവിക ഉപഗ്രഹമെന്ന പ്രത്യേകതയും ഫോബിസിനുണ്ട്

മനുഷ്യന്‍ എത്തിയാലും

മനുഷ്യന്‍ എത്തിയാലും

ചൊവ്വയില്‍ ഇനി മനുഷ്യനാസം തുടങ്ങിയാലും ഫോബോസ് പൊട്ടിത്തെറിയ്്ക്കാന്‍ പിന്നേയും വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാം.

English summary
Mars is destroying its moon Phobos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X