മാര്‍വെല്ലിന്റെ വില്ലന്‍ കുരുക്കില്‍; പരമ്പര കുറ്റവാളിയെന്ന് റിപ്പോര്‍ട്ട്, വെളിപ്പെടുത്തല്‍
വാഷിംഗ്ണ്‍: മാര്‍വെല്‍ സിനിമയിലെ സൂപ്പര്‍ വില്ലന്‍ ജൊനാഥന്‍ മേജേഴ്‌സ് കുരുക്ക്. നിരവധി സ്ത്രീകളാണ് അദ്ദേഹത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്ത്രീകളെ മര്‍ദിച്ചതും, പീഡിപ്പിച്ചതുമായ ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു സ്ത്രീയാണ്. വലിയ അക്രമ സ്വഭാവം കാണിക്കുന്ന വ്യക്തിയാണ് മേജേഴ്‌സ് എന്നാണ് ഈ യുവതി ആരോപിക്കുന്നത്.
അതേസമയം താരം ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമ്പര കുറ്റവാളിയെന്നാണ് താരത്തിനെതിരെയുള്ള ആരോപണം. സ്‌കൂള്‍ പഠന കാലത്ത് തന്നെ അക്രമവാസന ജൊനാഥനില്‍ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്.ഹോളിവുഡില്‍ അഭിനയിച്ച് തുടങ്ങിയ കാലത്തും ജൊനാഥനില്‍ നിന്ന് അതിക്രമങ്ങള്‍ ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.

താരത്തിന്റെ വ്യക്തിബന്ധങ്ങളിലെല്ലാം പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബലംപ്രയോഗിച്ച് വധ ശ്രമം, അക്രമം, പീഡനം, എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ ജൊനാഥനെതിരെ ഇപ്പോള്‍ തന്നെയുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍ താരത്തിനെതിരെ വന്നിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പുള്ള കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
റോളിംഗ് സ്‌റ്റോണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൊനാഥന്‍ മേജേഴ്‌സിന്റെ, സ്‌കൂള്‍, ഹോളിവുഡ് കരിയര്‍, പ്രണയ ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവരെയാണ് റോളിംഗ് സ്‌റ്റോണ്‍ അഭിമുഖം ചെയ്തത്. ഇവരെല്ലാം ജൊനാഥന്റെ പെരുമാറ്റം അപകടകരമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നുണ്ട്.രണ്ട് മുന്‍ കാമുകിമാരാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇവര്‍ക്ക് ഗാര്‍ഹിക പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരു ഡസനോളം ആളുകളാണ് ജൊനാഥന്‍ ഇവരെ ഗാര്‍ഹികമായി പീഡിപ്പിച്ചുവെന്ന് സ്ഥിരീകരിക്കുന്നത്. വൈകാരികമായും, അതിക്രമ സ്വഭാവത്തോടെയും ജൊനാഥന്‍ ഇവരെ അപായപ്പെടുത്താന്‍ നോക്കിയെന്നാണ് ആരോപണം. മികച്ചൊരു നടനാണ് ജൊനാഥന്‍, എന്നാല്‍ താന്‍ പ്രണയിക്കുന്ന സ്ത്രീകളെ ആകെ ഭയപ്പെടുത്താനും നടന് സാധിച്ചിരുന്നതായും ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
സ്ത്രീകളുമായുള്ള ജൊനാഥന്റെ ഇടപെടലുകള്‍ ആശങ്ക സമ്മാനിക്കുന്നതായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.ജൊനാഥനെതിരെയുള്ള കേസുകള്‍ ഒന്നും സര്‍പ്രൈസുകള്‍ അല്ല എന്നാണ് കേസിലെ ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതെല്ലാം പുറത്തുവരുമെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം ഒരിക്കല്‍ പോലും ജൊനാഥന്റെ പെരുമാറ്റം മാറിയിരുന്നില്ല. മോശം വ്യക്തിയാണ് അദ്ദേഹം.
ചെയ്ത കാര്യങ്ങളുടെ അനന്തരഫലങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയെന്നും ദൃക്‌സാക്ഷി പറയുന്നു. അതേസമയം മാര്‍വല്‍ സിനിമകളുടെ പ്രധാന ഭാഗമായതോടെ വലിയ അവസരങ്ങള്‍ മേജേഴ്‌സിനെ തേടിയെത്തുമെന്നാണ് കരുതുന്നത്. ആന്റ്മാനിലാണ് സൂപ്പര്‍ വില്ലനെ താരം അവതരിപ്പിച്ചത്. അടുത്ത വര്‍ഷങ്ങളിലായി മാര്‍വെല്‍ പുറത്തിറക്കുന്ന സിനിമകളില്‍ ജൊനാഥനും ഭാഗമാവും. പക്ഷേ ഇതെല്ലാം കേസ് വരുന്നതോടെ ഇല്ലാതാവും.












Click it and Unblock the Notifications