മകന്റെ പിതാവ് തന്റെ സഹോദരനാണെന്ന് പ്രമുഖ സെലിബ്രിറ്റി
ലണ്ടന്‍: സ്വവര്‍ഗ പങ്കാളിയില്‍ ഉണ്ടായ മകന്റെ പിതാവ് തന്റെ സഹോദരനാണെന്ന കാര്യം വെളിപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് പ്രമുഖ ബ്രിട്ടീഷ് സെലിബ്രിറ്റി മേരി പോര്‍ട്ടാസ്. ബ്രിട്ടനിലെ റീട്ടെയ്ല്‍ ബിസിനസ് ടെലിവഷന്‍ ഷോ അവതാരകയെന്ന നിലയില്‍ പ്രശസ്തയാണ് മേരി പോര്‍ട്ടാസ്. ഇവരുടെ സ്വവര്‍ഗ പങ്കാളിയായ മിലാനി റിക്കിയില്‍ ഉണ്ടായ മകന്റെ പിതാവ് സഹോദരനാണെന്നത് ഇവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മിലാനി ഗര്‍ഭിണി ആയിരിക്കുന്ന വേളയില്‍ മകന്റെ പിതാവ് ആരാണെന്നത് ഇവര്‍ വെളിപ്പെടുത്തിയിരുന്നില്ല. അജ്ഞാതനായ ഒരു ബീജദാതാവാണ് അയാളെന്നായിരുന്നു മേരി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടിവര്‍ സഹോദരന്റെ ബീജമാണ് മിലാനിക്കായി ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തി. ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നാണ് മേരി ഇപ്പോള്‍ പറയുന്നത്.

ഒരു ലെസ്ബിയന്‍ സ്ത്രീ എന്ന നിലയില്‍ സമൂഹത്തോട് തനിക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. അക്കാര്യം നിറവേറ്റുകമാത്രമാണ് താന്‍ ചെയ്തതെന്ന് അമ്പത്തിയഞ്ചുകാരിയായ മേരി പറയുന്നു. കുട്ടികള്‍ വേണമെന്ന ചിന്തയുണ്ടായപ്പോള്‍ സഹോദരനെ താന്‍ തന്നെയാണ് സമീപിച്ചത്. ബീജം നല്കാന് സഹോദരന് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തെന്ന് അവര്‍ പറഞ്ഞു.
സാധാരണ രീതിയില്‍ ബീജ ദാതാവിന്റെ പേരുകള്‍ വെളിപ്പെടുത്താറില്ല. ലെസ്ബിയന്‍ ദമ്പതികള്‍ ഇപ്പോള്‍ ഐവിഎഫ് വഴി ഗര്‍ഭം ധരിക്കുന്നത് സാധാരണമാണ്. രണ്ടുപേരും ഒരു ബീജദാദാവില് നിന്നും ഗര്‍ഭിണിയാകുന്നതും പുതുമയല്ലാതായിട്ടുണ്ട്. ഇത്തരം ഒരു അവസരത്തിലാണ് ബീജ ദാതാവിന്റെ പേരു വെളിപ്പെടുത്തേണ്ട ആവശ്യകത മേരി ചൂണ്ടിക്കാട്ടുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications