2 മാസം പ്രായമായ കുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ചു; തൊളെല്ല് പൊട്ടിച്ചു, ക്രൂരനായ ഒരച്ഛന്റെ കഥ

  • By: Akshay
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: അമേരിക്കയില്‍ നടന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സ്വന്തം അച്ഛന്‍ പുത്ത് ആഴ്ച മാത്ര പ്രായമുള്ള തന്റെ കുട്ടിയെ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ച് കൊന്ന കഥകളാണ് പുറത്ത് വരുന്നത്. റോബര്‍ട്ട് ഡേവിഡ്‌സണ്‍ എന്ന 24 കാരനാണഅ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. രോബര്‍ട്ട് ഡേവിഡ്‌സണിനും 22 കാരിയായ ലോറെന തോംപ്‌സണിനും രണ്ട് മാസങ്ങള്‍ക്ക് മുമ്പാണഅ ഒരു കുഞ്ഞ് പിറന്നത്.

കുഞ്ഞിനെ പരിചരിക്കാന്‍ ഓരോ ദിവസവും മാറി മാറി നില്‍ക്കുകയാണ് പതിവ്. ഒരു ദിവസം അമ്മയാണ് ഒപ്പം നില്‍ക്കുന്നതെങ്കില്‍ അടുത്ത ദിവസം അച്ഛനാവും കുഞ്ഞിനോടൊപ്പം ഉണ്ടാകുക. ഇപ്രകാരം കഴിഞ്ഞയാഴ്ച ഡേവിഡ്‌സണ്‍ ബേബി സിറ്റിംഗ് നടത്തുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന്റെ ശ്വാസം നിലച്ചുവെന്നു പറഞ്ഞു കൊണ്ട് അടിയന്തിര മെഡിക്കല്‍ സഹായം ലഭിക്കുന്ന നമ്പറായ 911 ലേയ്ക്ക് ഡേവിഡ്‌സണ്‍ ഫോണ്‍ ചെയ്യുകയായിരുന്നു.

 പരിക്ക്

പരിക്ക്

ഒരു കാരണവുമില്ലാതെ പെട്ടെന്ന് കുഞ്ഞ് മരണപ്പെട്ടതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു.രണ്ടു മാസം മാത്രം പ്രായമായ ആ പിഞ്ചു കുഞ്ഞിന്റെ തോളെല്ലുകള്‍ ഒടിഞ്ഞിരുന്നു. തല, കണ്ണുകള്‍, സുഷുമ്‌നാനാഡി എന്നിവിടങ്ങളില്‍ പരുക്കേറ്റിരുന്നു. കൂടാതെ വാരിയെല്ലുകള്‍ 54 ഇടങ്ങളില്‍ ഒടിഞ്ഞിരുന്നു.

 പോലീസിന് മൊഴി നല്‍കി

പോലീസിന് മൊഴി നല്‍കി

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമാണ് രണ്ടു മാസം പ്രായമുള്ള തന്റെ മകളെ താന്‍ ലൈംഗികമായി ഉപയോഗിച്ചു കൊണ്ടിരുന്നു എന്ന് അയാള്‍ പോലീസിനു മുന്നില്‍ സമ്മതിച്ചത്.

 മരിച്ച ദിവസവും

മരിച്ച ദിവസവും

ഇടയ്ക്കിടെ ആ കുഞ്ഞിനെ കൈയ്യില്‍ നിന്നും മനപൂര്‍വ്വം താഴേക്കിടുമായിരുന്നുവെന്നും അയാള്‍ പോലീസിനെ അറിയിച്ചു. കൂടാതെ കുഞ്ഞു മരിച്ച ദിവസം ആ കുഞ്ഞിനെ അതിശക്തമായി പലതവണ കുടയുകയും കുലുക്കുകയും ചെയ്തിരുന്നുവെന്നും അയാള്‍ പറഞ്ഞു.

 അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

കുഞ്ഞിന്റെ അമ്മ 22 കാരി ലൊറേന തോംപ്‌സണിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.പിഞ്ചു കുഞ്ഞിനെ അവഗണിച്ചതിനായി അവള്‍ക്ക് 5 വര്‍ഷത്തെ പ്രൊബേഷന്‍ വിധിക്കുകയും ചെയ്തു.

 അറിഞ്ഞിട്ടും പ്രതികരിച്ചില്ല

അറിഞ്ഞിട്ടും പ്രതികരിച്ചില്ല

മകള്‍ അലീയയുടെ ശരീരത്തില്‍ അവിടെയവിടെയായി പരുക്കുകള്‍ കണ്ടപ്പോള്‍ ഡേവിഡ്‌സണ്‍ അവളെ ഉപദ്രവിക്കുന്നുണ്ടോ എന്നു സംശയം തോന്നിയെങ്കിലും അയാളെ ചോദ്യം ചെയ്തില്ല എന്ന് ലൊറേന സമ്മതിച്ചതിനാലാണ് അവളെ അറസ്റ്റു ചെയ്തത്.

English summary
A 24-year-old Maryland father has pleaded guilty to sexually abusing and killing his 10-week-old baby daughter last year.Robert Davidson appeared in court on Monday to answer the charges of sex abuse of a minor and first-degree child abuse resulting in death in connection to the June 2015 slaying of Aleah Thompson.
Please Wait while comments are loading...