സമ്മാനമടിക്കാതെ 10 വര്‍ഷങ്ങള്‍, എന്നിട്ടും ഭാഗ്യ നമ്പറിനെ കൈവിട്ടില്ല, അടിച്ചത് ലക്ഷങ്ങള്‍
വാഷിംഗ്ടണ്‍: എന്ത് കാര്യത്തിലും നമ്മള്‍ ഉറച്ച് വിശ്വസിച്ചാല്‍ അതിന്റെ ഫലം നമുക്ക് കിട്ടുമെന്ന് സാധാരണ പറയാറുണ്ട്. യുഎസ്സിലെ മേരിലാന്റില്‍ നിന്നുള്ള ഒരാളുടെ ജീവിതത്തില്‍ ഈ പറഞ്ഞ വാക്കുകള്‍ ശരിയായി വന്നിരിക്കുകയാണ്. സാമാന്യം നല്ലൊരു തുകയുടെ ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്.
പക്ഷേ അത് വെറും ഭാഗ്യമുള്ളത് കൊണ്ട് മാത്രം ലഭിച്ചതല്ല. മറിച്ച് നിരന്തരമായ പരിശ്രമത്തിലൂടെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഭാഗ്യം തന്നെ തേടി വന്നില്ലെങ്കില്‍, നിരന്തരം പരിശ്രമത്തിലൂടെ ഭാഗ്യത്തെ നേടിയെടുക്കുകയാണ് താന്‍ ചെയ്തതെന്ന് ഇയാള്‍ പറയുന്നു. ആ നേട്ടം വന്ന വഴി ഒന്ന് പരിശോധിക്കാം.

കൈവിടാത്ത നമ്പറില്‍ ഭാഗ്യം
മേരിലാന്‍ഡില്‍ നിന്നുള്ള ഈ യുവാവ് ദീര്‍ഘകാലമായി ലോട്ടറിയെടുക്കുന്നുണ്ട്. സമ്മാനം അടിക്കാത്തതില്‍ നിരാശയൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. പക്ഷേ ലോട്ടറിയെടുക്കാന്‍ വല്ലാത്തൊരു വാശി അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്തവണ ആ വാശി ജയിച്ചു.
50000 ഡോളറാണ് സമ്മാനമടിച്ചത്. 40 ലക്ഷം രൂപയോളം വരുന്നതാണ് സമ്മാനം. പത്ത് വര്‍ഷത്തിലേറെയായി ഇതേ നമ്പറുകളാണ് താന്‍ ലോട്ടറിയെടുക്കാനായി ഉപയോഗിക്കുന്നതെന്ന് ഇയാള്‍ പറയുന്നു.
ഇത്തവണ അതുപയോഗിച്ച് ബോണസ് മാച്ച് 5 ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗമായിരുന്നു മേരിലാന്റുകാരന്‍. അതിലൂടെയാണ് സമ്മാനമടിച്ചത്.
അപ്രതീക്ഷിത നേട്ടം
പത്ത് വര്‍ഷത്തോളം ലോട്ടറി അടിക്കാതിരുന്നിട്ടും, തന്റെ പ്രിയപ്പെട്ട നമ്പര്‍ ഉപേക്ഷിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ആ നമ്പറില്‍ തന്നെ തുടരെ ലോട്ടറി ടിക്കറ്റുകളെടുത്തു. ഓണ്‍ലൈനായി വരെ ടിക്കറ്റെടുത്തു. എന്നാല്‍ ഭാഗ്യം തേടി വരാന്‍ പത്ത് വര്‍ഷം പിന്നിടേണ്ടി വന്നു.
മേരിലാന്‍ഡിലെ ടെമ്പിള്‍ ഹിള്‍സ് സ്വദേശിയാണ് അദ്ദേഹം. 4 ഡോളറിന് ടിക്കറ്റ് വാങ്ങുമ്പോള്‍ സമ്മാനം അടിക്കുമെന്ന അമിത പ്രതീക്ഷയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. മെയ് 28നായിരുന്നു നറുക്കെടുപ്പ്. 5-6-8-23-30 എന്നിങ്ങനെയായിരുന്നു ആ നമ്പറുകള്‍. ഇതിലാണ് മേരിലാന്‍ഡുകാരന് സമ്മാനം അടിച്ചത്.
നമ്പര്‍ മാറ്റാനേ ഇഷ്ടമില്ല
ഈ നമ്പറുകള്‍ എപ്പോഴും താന്‍ ഉപയോഗിക്കാറുണ്ടായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന രീതി മാറ്റാന്‍ മടിയുണ്ടായിരുന്നുവെന്ന് ലോട്ടറി ജേതാവ് പറഞ്ഞു. പത്ത് വര്‍ഷത്തോളമായി ഈ നമ്പറുകള്‍ ഉപയോഗിക്കുന്നുവെന്നും, അദ്ദേഹം ഓര്‍ത്തെടുത്ത് പറഞ്ഞു.
ജാക്ക്‌പോട്ടിന് പുറമേ ചെറിയൊരു സമ്മാനം വേറെയും ഇയാളെ തേടിയെത്തിയിട്ടുണ്ട്. പതിനഞ്ച് ഡോളറിന്റെ സമ്മാനവും ഇതോടൊപ്പം യുവാവിന് അടിച്ചിട്ടുണ്ട്. 'ഈ പണം തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു. ബില്ലുകള്‍ അടച്ചുതീര്‍ക്കാനുണ്ട്. ബാക്കി തുക സേവിംഗ്‌സിലേക്ക് പോകുമെന്നും' യുവാവ് പറഞ്ഞു.












Click it and Unblock the Notifications