കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും ബമ്പര്‍ ഒരാള്‍ക്ക്; 56 കാരന് ലഭിച്ചത് ലക്ഷങ്ങള്‍, അപൂര്‍വ ഭാഗ്യം
ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായാണ് ഇത്തരം വിജയങ്ങള്‍ സംഭവിക്കാറുള്ളത്. കിട്ടിയ പണം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ജേതാവ് പറയുന്നത്

ലോട്ടറി വിജയത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ പലപ്പോഴും പലര്‍ക്കും കൗതുകമാണ്. പതിറ്റാണ്ടുകളായി ലോട്ടറി എടുത്തിട്ടും വിജയം തേടിയെത്താവരും കൗതുകത്തിന് ലോട്ടറി എടുത്ത് കോടീശ്വരരാകുന്നതും ഒന്നും പുതുമയുള്ള കാര്യമല്ല. എന്നാല്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഒരാള്‍ക്ക് തന്നെ ലോട്ടറി അടിക്കുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അത്തരത്തില്‍ ഒരു അപൂര്‍വ സംഭവം നടന്നിരിക്കുകയാണ് അങ്ങ് അമേരിക്കയില്‍.
മേരിലാന്റിലെ ബാള്‍ട്ടിമോറില്‍ ആണ് ഈ ഒരു സംഭവം നടന്നിരിക്കുന്നത്. ആമസോണ്‍ ജീവനക്കാരനായ ഒരു 56 കാരനാണ് അപൂര്‍വ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 50000 ഡോളര്‍ ( ഏകദേശം 41,38,275 ഇന്ത്യന്‍ രൂപ ) ആണ് ഇയാള്‍ക്ക് 5 ഡോളര്‍ വിലയുള്ള ലോട്ടറിയില്‍ നിന്നും സമ്മാനമായി ലഭിച്ചിരിക്കുന്നത്. നേരത്തെ ജനുവരിയിലും ഇദ്ദേഹത്തിന് ലക്ഷങ്ങള്‍ ലോട്ടറിയില്‍ നിന്നും ലഭിച്ചിരുന്നു.

ജനുവരിയിലും സമ്മാനം
അന്ന് സമാനമായ ലോട്ടറിയില്‍ നിന്ന് 30,000 ഡോളര്‍ ഇദ്ദേഹം നേടിയതായി മേരിലാന്‍ഡ് ലോട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ഒരു മദ്യശാലയില്‍ നിന്നാണ് മേരിലാന്‍ഡ് ലോട്ടറിയുടെ സ്ക്രാച്ച് കാര്‍ഡ് ഇദ്ദേഹം വാങ്ങിയത് എന്ന് ലോട്ടറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമ്മാനം നേടി എന്ന് പറഞ്ഞുള്ള ഫോണ്‍ കോള്‍ വന്നെങ്കിലും താന്‍ ടിക്കറ്റെടുത്ത് വീണ്ടും പരിശോധിക്കുകയായിരുന്നു എന്ന് പേര് വെളിപ്പെടുത്താത്ത ജേതാവ് പറഞ്ഞു.

കാമുകിക്കൊപ്പം അടിച്ച് പൊളിക്കണം
ലോട്ടറി അടിച്ചു എന്ന സന്ദേശം ശരിയാകും എന്ന് കരുതിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിന് സമ്മാനം ഉറപ്പിച്ച ശശേഷം തന്റെ 60 കാരിയായ കാമുകിയെ വിളിച്ചെന്നും അവര്‍ക്കും ആദ്യം കേട്ടപ്പോള്‍ ഇത് വിശ്വസിക്കാനായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കാമുകിയുടെ അറുപതാം പിറന്നാളിന് അവധിക്കാലം ആഘോഷിക്കാന്‍ ആലോചിക്കുന്നു എന്നും ഇയാള്‍ ലോട്ടറി അധികൃതരോട് പറഞ്ഞു.

പുതിയ കാര്‍ വാങ്ങണം
പുതിയ കാര്‍ വാങ്ങുന്നതിനെ കുറിച്ചും അദ്ദേഹം ആലോചിക്കുന്നുണ്ടെന്നും ലോട്ടറി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 5 ഡോളര്‍ ടിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് 50000 ഡോളര്‍. പലപ്പോഴും ആളുകള്‍ക്ക് 5 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ ആണ് ലഭിക്കാറുള്ളത്. അതിനിടെ ഒരേ സമയം വാങ്ങിയ മറ്റ് രണ്ട് സ്ക്രാച്ച് കാര്‍ഡുകളിലും ഇയാളെ തേടി സമ്മാനമെത്തിയിട്ടുണ്ട്.

ലോട്ടറി വിറ്റവര്‍ക്ക് 500 ഡോളര്‍
ഒരു ടിക്കറ്റില്‍ 20 ഡോളര്‍ ആണ് നേടിയത്. അതേസമയം ഇദ്ദേഹം ലോട്ടറി എടുത്ത ബാള്‍ട്ടിമോറിന് കിഴക്ക് റോസ്വുഡിലുള്ള മിറ്റ്സ് റോസ്ഡേല്‍ ലിക്കേഴ്സിന് മേരിലാന്‍ഡ് ലോട്ടറിയില്‍ നിന്ന് 500 ഡോളര്‍ ബോണസ് ലഭിക്കും എന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായി ഒന്നിലധികം ലോട്ടറി വിജയങ്ങള്‍ അപൂര്‍വമാണ് എന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍, മസാച്യുസെറ്റ്സില്‍ നിന്നുള്ള ഒരാള്‍ക്ക് ആറ് തവണ ലോട്ടറി നേടാനായിരുന്നു
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications