കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശ് ക്രക്കറ്റ് നായകന്‍ ഇനി ജനങ്ങള്‍ക്ക് വേണ്ടി കളിക്കും; മികച്ച വിജയവുമായി പാര്‍ലമെന്റില്‍

Google Oneindia Malayalam News

Recommended Video

cmsvideo
മുര്‍ത്താസ മികച്ച വിജയവുമായി പാര്‍ലമെന്റില്‍ | Oneindia Malayalam

ധാക്ക: ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റഫി മുര്‍ത്താസ തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് നറൈല്‍-2 മണ്ഡലത്തില്‍ നിന്ന് മുര്‍ത്താസ ജനവിധി തേടിയത്. 300 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 288 സീറ്റിലും അവാമി ലീഗാണ് ജയിച്ചത്.

20

പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ച ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്ന് ആക്ഷേപമുണ്ട്. അമ്പതോളം പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ അവസാന നിമിഷം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷ ഖാലിദ സിയ വര്‍ഷങ്ങളായി ജയിലിലാണ്.

മുര്‍ത്താസ ഉടന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ അദ്ദേഹം പങ്കെടുക്കും. മുര്‍ത്താസയുടെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്റായിരിക്കും അത്.

ബംഗ്ലാദേശിൽ മൂന്നാം തവണയും ഷെയ്ഖ് ഹസീന അധികാരത്തിലേക്ക്; അവാമി ലീഗിന് വൻ മുന്നേറ്റംബംഗ്ലാദേശിൽ മൂന്നാം തവണയും ഷെയ്ഖ് ഹസീന അധികാരത്തിലേക്ക്; അവാമി ലീഗിന് വൻ മുന്നേറ്റം

രാജ്യത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യം. രാഷ്ട്രീയമില്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ പങ്കാളിയായത്. ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. ലോകകപ്പ് മല്‍സരത്തിന് ശേഷം എന്താണ് തനിക്ക് വേണ്ടി കാത്തിരിക്കുന്നതെന്ന് അറിയില്ലെന്നും മുര്‍ത്താസ ഫേസ്ബുക്കില്‍ കുറിച്ചു.

350 അംഗങ്ങളാണ് ബംഗ്ലാദേശ് പാര്‍ലമെന്റിലുള്ളത്. ഇതില്‍ 50 സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തതാണ്. ബാക്കി 300 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റില്‍ സ്ഥാനാര്‍ഥി മരിച്ചതിനാല്‍ പിന്നീട് തിരഞ്ഞെടുപ്പ് നടക്കും. 299ല്‍ 288 സീറ്റിലും അവാമി ലീഗാണ് ജയിച്ചിരിക്കുന്നത്.

English summary
Mashrafe Mortaza, Bangladesh's ODI captain, wins parliamentary elections from Narail-2 constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X