കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഷ്‌റഫി മൊര്‍ത്താസ രാഷ്ട്രീയത്തിലേക്ക്.... ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും

Google Oneindia Malayalam News

ധാക്ക: ഇന്ത്യയില്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന അഭ്യൂഹം ശക്തമായി കൊണ്ടിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗും മുതല്‍ മഹേന്ദ്ര സിംഗ് ധോണി വരെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെയൊക്കെ കടത്തി വെട്ടിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ. അദ്ദേഹം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ ബംഗ്ലാദേശ് അവാമി ലീഗില്‍ ചേര്‍ന്നിരിക്കുകയാണ്.

വരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാവുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം നിലവിലുള്ള ഭരണ വിരുദ്ധ തരംഗം മറികടക്കാന്‍ പലനീക്കങ്ങളാണ് ഹസീന പുറത്തെടുക്കുന്നത്. അതിലൊന്നാണ് ഇതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മൊര്‍ത്താസ ഹസീനയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്നും സൂചനയുണ്ട്.

പാര്‍ട്ടി പ്രവേശനം

പാര്‍ട്ടി പ്രവേശനം

മൊര്‍ത്താസ അവാമി ലീഗിനല്‍ ചേര്‍ന്നതായി അപ്രതീക്ഷിതമായിട്ടാണ് പ്രഖ്യാപിച്ചത്. ഷെയ്ഖ് ഹസീന അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനത്തിന് പിന്തുണ നല്‍കിയതായി ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റും നല്‍കിയിട്ടുണ്ട് ഹസീന. നരെയ്‌ലില്‍ നിന്നാണ് മൊര്‍ത്താസ മത്സരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയാണ്. അടുത്ത മാസമാണ് ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയാകുമോ?

ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയാകുമോ?

ഷെയ്ഖ് ഹസീന തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രധാനമന്ത്രി പദത്തിലെത്താന്‍ ശ്രമിക്കുന്നത്. നരെയ്‌ലില്‍ നിന്നാണ് മത്സരിക്കുന്നതെങ്കിലും ദേശീയ തലത്തില്‍ ജനപ്രീതിയുള്ള ക്രിക്കറ്റ് താരമാണ് മൊര്‍ത്താസ. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിച്ഛായ തനിക്കും ഗുണം ചെയ്യുമെന്നാണ് ഹസീനയുടെ പ്രതീക്ഷ. അതേസമയം ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം മൊര്‍ത്താസയുടെ ചിത്രവുമായിട്ടാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം പുറത്തിറങ്ങിയത്. ഇത് വലിയ ജനപ്രീതി നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ക്രിക്കറ്റിലും സജീവം

ക്രിക്കറ്റിലും സജീവം

മൊര്‍ത്താസ ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. ഏകദിന ദേശീയ ടീമിന്റെ ക്യാപ്റ്റനുമാണ് അദ്ദേഹം. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതേസമയം സജീവ ക്രിക്കറ്റ് താരങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ ബംഗ്ലാദേശില്‍ വിലക്കില്ല. മൊര്‍ത്താസയുടെ രാഷ്ട്രീയ പ്രവേശനത്തിന് അതുകൊണ്ട് തന്നെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഭരണഘടനാപരമായ അവകാശമാണ് ഇതെന്നാണ് സൂചന.

വിരമിക്കുമെന്ന് സൂചന

വിരമിക്കുമെന്ന് സൂചന

തിരഞ്ഞെടുപ്പിന് മുമ്പ് മൊര്‍ത്താസ വിരമിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് അദ്ദേഹം തന്നെ തള്ളിയിട്ടുണ്ട്. 2019 ലോകകപ്പിന് ശേഷമാകും മൊര്‍ത്താസ വിരമിക്കുക. 2009ല്‍ അദ്ദേഹം ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. അതേസമയം ക്രിക്കറ്റില്‍ സജീവമായ ഒരു താരം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് അപൂര്‍വമാണ് അതുകൊണ്ട് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ ആകാംക്ഷയോടെയാണ് കാണുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണഅ എതിരാളികള്‍. ഇത്തവണ ഇന്ത്യയില്‍ മോദിയെ നേരിട്ടത് പോലെ പ്രതിപക്ഷ കക്ഷികളും അവര്‍ക്കെതിരെ അണിനിരന്നിരിക്കുകയാണ്.

ഷാക്കിബും വരുമോ?

ഷാക്കിബും വരുമോ?

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രമുഖ താരമായ ഷാക്കിബ് അല്‍ ഹസനാണ് ഇനി മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന് പ്രമുഖ മന്ത്രി മുസ്തഫ കമാല്‍ പറഞ്ഞു. ഇതോടെ ഷാക്കിബും രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന ശക്തമായിരിക്കുകയാണ്. ഷാക്കിബ് അവാമി ലീഗില്‍ എത്തിയാല്‍ അത് പാര്‍ട്ടിക്ക് വന്‍ നേട്ടമാകും. മൊര്‍ത്താസയേക്കാള്‍ ജനപ്രീതി ഉള്ള കളിക്കാരനാണ് ഷാക്കിബ്. തനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പല നേതാക്കളെയും അറിയിച്ചിട്ടുണ്ട്.

ഷെയ്ഖ് ഹസീനയുടെ നോ

ഷെയ്ഖ് ഹസീനയുടെ നോ

അവാമി ജനറല്‍ സെക്രട്ടറി ഒബൈദുള്‍ ഖാദര്‍ ഷാക്കിബ് വരുമെന്ന സൂചനയെ തള്ളിയിട്ടുണ്ട്. ഷാക്കിബുമായി സംസാരിച്ചെന്നും രാഷ്ട്രീയവും, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യവും ഒന്നും ഇപ്പോള്‍ ചിന്തിക്കേണ്ടെന്ന് അദ്ദേഹം ഷാക്കിബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം ഷാക്കിബിനോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ഷെയ്ഖ് ഹസീന നേരിട്ടാണ് ആവശ്യപ്പെട്ടത്. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പ് ടീമിന് നിര്‍ണായകമാണെന്ന് അവര്‍ സൂചിപ്പിച്ചിട്ടുണ്ട്.

ക്രിക്കറ്റ് താരങ്ങള്‍ മുമ്പും

ക്രിക്കറ്റ് താരങ്ങള്‍ മുമ്പും

ഇത് ആദ്യമായിട്ടല്ല ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. നേരത്തെ പാകിസ്താനില്‍ ഇമ്രാന്‍ കാനും ഇന്ത്യയില്‍ നവജോത് സിദ്ധുവും ഇത്തരത്തില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. അതൊക്കെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു. ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ പാകിസ്താന്റെ പ്രധാനമന്ത്രിയാണ്. ഇന്ത്യയില്‍ ഗൗതം ഗംഭീര്‍ മുതല്‍ മഹേന്ദ്ര സിംഗ് ധോണി വരെയുള്ള താരങ്ങളും ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. മൊര്‍ത്താസയ്ക്ക് പിന്നാലെ ഇവരും രാഷ്ട്രീയത്തിലിറങ്ങുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!

സുപ്രീം കോടതി വിധി അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടി... സര്‍ക്കാരിനെതിരെ ബിജെപിസുപ്രീം കോടതി വിധി അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടി... സര്‍ക്കാരിനെതിരെ ബിജെപി

English summary
mashrafe mortaza to contest upcoming bangladesh general elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X