ഏറെ നാളത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ഫലം... മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു!
യുഎൻ: ഏറെ നാളത്തെ ഇന്ത്യയുടെ ആവശ്യത്തിന് ഫലം ലഭിച്ചു. പാക് ഭീകരന് മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ബാലകോട്ട് മാതൃക ആക്രമണത്തിൽ ഭയന്ന് പാകിസ്താൻ; റഷ്യയുടെ പാന്റ്സിര്‍ മിസൈല്‍ വാങ്ങാൻ നീക്കം!!
പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. അടുത്തിടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ ചൈനീസ് സന്ദര്‍ശനമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. മസൂദ് അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ചൈന അനുകൂല നിലപാടെടുക്കുകയായിരുന്നു.
മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. രക്ഷാ സമിതിയില്‍ വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസദിന് എതിരായ നീക്കങ്ങള്‍ക്ക് ചൈന തടയിട്ടിരുന്നത്. ഇമ്രാന് ഖാനും ഷി ജിന്പിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയുടെ നിലപാടില്‍ മാറ്റമുണ്ടാകുകയായിരുന്നു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനാണ് മസൂദ് അസർ. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്.