കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ബന്ധം ആരോപിച്ച് കൂട്ട വധശിക്ഷ: സൗദിക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

  • By Siniya
Google Oneindia Malayalam News

റിയാദ്: തീവ്രവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട 47 പേരുടെ വധശിക്ഷ നടപ്പാക്കിയതില്‍ സൗദിക്കെതിരെ വന്‍ പ്രതിഷേധം. ഷിയാ പുരോഹിതന്‍ ഷെയ്ഖ് നിമിര്‍ അല്‍ നിമിറടക്കമുള്ളവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

ഇതിന് സൗദി കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തെഹറാനിലെ സൗദി എംബസി ആക്രമണത്തിനിരയായി.

സൗദി എംബസിക്ക് നേരെ ആക്രമണം

സൗദി എംബസിക്ക് നേരെ ആക്രമണം

തീവ്രവാദ പ്രവര്‍ത്തന കുറ്റം ചുമത്തി സൗദി 47 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇതിന് സൗദിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. തെഹറാനിലെ സൗദി എംബസി ആക്രമണത്തിനിരയായി.

സൗദിയെ ഐസിസനോട് ഉപമിച്ച്

സൗദിയെ ഐസിസനോട് ഉപമിച്ച്

അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ സൗദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നുണ്ട്. ഇറാന്‍ പരമോന്നത നേതാവ് സൗദിയെ ഐസിസനോട് ഉപമിച്ചു.

ശിക്ഷിക്കപ്പെട്ടവരില്‍

ശിക്ഷിക്കപ്പെട്ടവരില്‍

അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. വധശിക്ഷയ്ക്ക് വിധേയരായവരില്‍ 47 പേര്‍ സൗദി പൗരന്‍മാരാണ്. 2003 ലും 2006 നും ഇടയില്‍ സൗദിയില്‍ നടന്ന ഭീക്രരാക്രമണ കേസുകളില്‍ പിടിക്കപ്പെട്ടവരാണിവര്‍.

 ഷിയാ പുരോഹിതനെ ശിക്ഷിച്ചത്

ഷിയാ പുരോഹിതനെ ശിക്ഷിച്ചത്

പ്രക്ഷോഭം നടത്തിയതിനാണ് ഷിയാ പുരോഹിതനായ നിമിര്‍ അല്‍ നിമിറിനെ ശിക്ഷിച്ചത്. നിമിറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം പോലീസ് തടയുകയും തുടര്‍ന്ന് മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ആക്രമണം അഴിച്ചുവിട്ട കുറ്റം

ആക്രമണം അഴിച്ചുവിട്ട കുറ്റം

നമിറിനെ ശിക്ഷിച്ചത് പോലീസിന് നേരെയുള്ള ആക്രമണം അഴിച്ചു വിട്ടു എന്ന കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാളുടെ ശിക്ഷ സൗദി കോടതി ശരിവച്ചത്.

English summary
Mass execution of terrorist in SAUDI, fire soudi embassy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X