ഐസിസ് ഭീകരത ;400 ഓളം പേരെ കൂട്ടത്തോടെ അടക്കിയ സ്ഥലം കണ്ടെത്തി
ഫലൂജ:ഐസിസ് ഭീകരത വീണ്ടും. ഭീകരര്‍ 400 ഓളം പേരെ കൂട്ടക്കൊല ചെയ്തു കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി. ഫലൂജയിലെ സഖ്‌ലാവിയയിലാണ് ശവക്കുഴി കണ്ടെത്തിയത്. ഇറാഖി സൈന്യം നടത്തിയ തിരച്ചിലിലാണ് സൈനികരുടേതെന്നു കരുതുന്ന ശവക്കുഴി കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെയും കുടുംബാംഗങ്ങളുടേതുമാണ് മൃതദേഹങ്ങളെന്ന അനുമാനത്തിലാണ് സൈന്യം.

ഇവ തിരിച്ചറിയുന്നതിനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടയില്‍ ഇവിടെ നിന്ന് നിരവധി സൈനികരേയും അവരുടെ ബന്ധുക്കളേയും ഭീകരര്‍ ബന്ദികളാക്കി വധിച്ചിരുന്നു. ഇറാഖില്‍ ഐഎസിസ് അധീനതയിലുളള രണ്ടു പ്രധാന നഗരങ്ങളില്‍ ഒന്നാണ് ഫലൂജ.












Click it and Unblock the Notifications