കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല ചിത്രങ്ങളുമായി മസാജ് പാര്‍ലറുകളുടെ പരസ്യ കാര്‍ഡുകള്‍; വിതരണക്കാരെ നാടുകടത്താന്‍ ദുബായ്

  • By Desk
Google Oneindia Malayalam News

ദുബായ്: നഗ്ന സ്ത്രീകളുടെ ചിത്രങ്ങളുമായെത്തുന്ന മസാജ് പാര്‍ലറുകളുടെ പരസ്യകാര്‍ഡുകള്‍ വലിയ ശല്യമാകുന്നതായി ദുബയ് മുനിസിപ്പാലിറ്റി. കഴിഞ്ഞ വര്‍ഷം മാസത്തില്‍ 7000 കാര്‍ഡുകളാണ് ശുചീകരണത്തൊഴിലാളികള്‍ ഒരോ ദിവസവും ശേഖരിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 10,000 കടന്നിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായി വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനുകളിലും വീടിന്റെ വാതില്‍പ്പടികളിലും തിരുകിവയ്ക്കുന്ന പരസ്യ കാര്‍ഡുകള്‍ വലിയ സാമൂഹ്യ പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പാകിസ്താന്റെ ഹണിട്രാപ്പില്‍ വീണു: ഐഎസ്ഐ ചാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍, വിവരങ്ങള്‍ ചോര്‍ത്തി!പാകിസ്താന്റെ ഹണിട്രാപ്പില്‍ വീണു: ഐഎസ്ഐ ചാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍, വിവരങ്ങള്‍ ചോര്‍ത്തി!

നിലവില്‍ കാര്‍ഡ് വിതരണത്തിനിടെ പിടിക്കപ്പെടുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയിടുകയാണ് മുനിസിപ്പാലിറ്റി ചെയ്യുന്നത്. എന്നാല്‍ ഇത് ഫലപ്രദമല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടനെയുണ്ടാകും. വിസിറ്റ് വിസയിലെത്തുന്നവരും വിസാ കാലാവധി കഴിഞ്ഞ് നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരുമാണ് കാര്‍ഡ് വിതരണത്തിലെ പ്രധാന കണ്ണികളെന്നും ദുബൈ മുനിസിപ്പാലിറ്റി മാലിന്യ നിര്‍മാര്‍ജന വകുപ്പ് ഡയരക്ടര്‍ അബ്ദുല്‍ മജീദ് അല്‍ അസീസ് സൈഫി പറഞ്ഞു.

dubai-map

ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന മസാജ് സെന്ററുകളില്‍ നിന്ന് ആദ്യവട്ടം 5000 ദിര്‍ഹം പിഴയീടാക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം തവണ അത് ഇരട്ടിയാക്കും. മൂന്നാംതവണയും പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് തീരുമാനം. അതേസമയം, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് ഇങ്ങനെ കാര്‍ഡ് അടിച്ചിറക്കുന്നവയില്‍ ഏറെയും. അതിനാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കുക പ്രയാസമാണ്. അതിനാലാണ് വിതരണക്കാരെ നാടുകടത്താനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കറാമ, അല്‍ റിഖ തുടങ്ങിയ സ്ഥലങ്ങളിലാണ് കാര്‍ഡ് വിതരണം വ്യാപകമായിട്ടുള്ളത്. ദുബയ് നഗരം ശുചീകരിക്കാന്‍ 24 മണിക്കൂറും 2500 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ പ്രധാന ജോലിയായി കാര്‍ഡ് ശേഖരണം മാറിയിരിക്കുകയാണ്. ഇത്തരം കാര്‍ഡുകള്‍ വഴിയില്‍ കാണുന്നവര്‍ അവയെടുത്ത് അടുത്ത മാലിന്യത്തൊട്ടിയില്‍ നിക്ഷേപിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോടഭ്യര്‍ഥിച്ചു. കാര്‍ഡ് വിതരണക്കാരെ കാണുന്ന പക്ഷം ഉടന്‍ ടോള്‍ ഫ്രീ നമ്പറായ 800 900ലോ 6005455555ലോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ അതിര്‍ത്തിയില്‍ ടെന്റുകള്‍ കെട്ടി പ്രതിഷേധിക്കാന്‍ പലസ്തീനികള്‍ഇസ്രായേല്‍ അതിര്‍ത്തിയില്‍ ടെന്റുകള്‍ കെട്ടി പ്രതിഷേധിക്കാന്‍ പലസ്തീനികള്‍

English summary
Dubai Municipality officials are holding meetings with Dubai Immigration, Dubai Police and telecom operators to impose stricter penalties for the card distributors including immediate deportation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X