കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മണ്ണിലേക്കിനി ഭീകരരെ അയയ്ക്കരുത്:പാകിസ്താനെതിരെ പാക് അധീന കശ്മീരിലെ ജനങ്ങള്‍, സൈന്യത്തിനെതിരെ!!

പാക് അധീന കശ്മീരില്‍ ഭീകര ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള പാക് നീക്കങ്ങളും ജനങ്ങള്‍ ചോദ്യം ചെയ്യുന്നു

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ പാകിസ്താനെതിരെ പ്രക്ഷോഭം ശക്തം. പാക് അധീന കശ്മീര്‍ ഭീകര ഫാക്ടറിയായി മാറ്റാനുള്ള പാകിസ്താന്‍റെ രാഷ്ട്രീയ നീക്കത്തിന്‍റെയും സൈന്യത്തിന്‍റെയും ശ്രമത്തിനെതിരെയാണ് പൊതു ജനപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പാക് അധീന കശ്മീരില്‍ ഭീകര ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള പാക് നീക്കങ്ങള്‍ക്കേറ്റ ഇരുട്ടടിയാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം.

നേരത്തെ പാക് അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്ന ഭീകരര്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ തുടങ്ങിയതോടെ 2016 സെപ്തംബര്‍ 19ന് പാക് അധീന കശ്മീരിലെ ആറ് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്കില്‍ തകര്‍ത്തിരുന്നു. 50 ലധികം ഭീകരരെ ആക്രമണത്തില്‍ വകവരുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കം കൊണ്ട് കഴിഞ്ഞിരുന്നു. ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യയ്ക്കേറ്റ ആഘാതത്തിനുള്ള തിരിച്ചടിയായിരുന്നു സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ ആക്രമണം. അതിര്‍ത്തിയില്‍ സൈന്യത്തിന്‍റെ ഒത്താശയോടെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഭീകര ക്യാമ്പുകള്‍ ഇതോടെ അതിര്‍ത്തിയ്ക്കുള്ളിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് പാക് അധീന കശ്മീരിലെ ഹാജിറയിലെ ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം. മേഖലയില്‍ പാകിസ്താന്‍ സൈന്യത്തിനുള്ള അധികാരവും ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം പാക് നടപടിയെയും ജനങ്ങള്‍ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

പ്രദേശത്ത് നിലവില്‍ 50 ഓളം ഭീകര പരിശീലന ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇവയില്‍ ഭൂരിഭാഗവും നിരോധിത ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബ, ലഷ്കര്‍ ഇ ജാന്‍വി എന്നിവയുടേതാണ്. ഇതിനെല്ലാം പുറമേ ഐസിസിന്‍റെ പരിശീലന ക്യാമ്പുകളും പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പാക് സൈന്യം, പാക് ഐഎസ്ഐ എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഭീകര ക്യാമ്പുകളാണ്.

പാകിസ്താനിലെ സുരക്ഷിത സ്വര്‍ഗ്ഗം

പാകിസ്താനിലെ സുരക്ഷിത സ്വര്‍ഗ്ഗം

ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ പല പാകിസ്താന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ രംഗത്തെത്തിയിട്ടുള്ള പല ലോക രാഷ്ട്രങ്ങളും ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യ- പാക് അതിര്‍ത്തിയ്ക്ക് പുറമേ പാക് അഫ്ഗാന്‍ അതിര്‍ത്തിയിലും ഗോത്ര വിഭാഗങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.

ഭീകരരെ ഈ മണ്ണിലേയ്ക്ക് അയക്കരുത്

ഭീകരരെ ഈ മണ്ണിലേയ്ക്ക് അയക്കരുത്

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, പാക് സൈന്യം എന്നിവരോടാണ് ഭീകരരുടെ ഞങ്ങളുടെ മണ്ണിലേയ്ക്ക് അയയക്കരുതെന്ന് പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ഹിന്ദുക്കളുടേയും ഷിയാക്കളുടേയും ആരാധനാ കേന്ദ്രങ്ങള്‍, മുസ്ലിം പള്ളികള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളെയും ജനങ്ങള്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നു.

തട്ടിക്കൊണ്ടു പോയി വധിക്കും

തട്ടിക്കൊണ്ടു പോയി വധിക്കും

പാക് അധീന കശ്മീരില്‍ നിന്ന് ജനങ്ങളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ജനങ്ങള്‍ പാക് നീക്കങ്ങള്‍ക്കെതിരെ രംഗത്തെത്തുന്നത്. പാക് അധീന കശ്മീര്‍ കശ്മീരിന്‍റെ മണ്ണാണെന്ന് അവകാശപ്പെടുന്ന ജനങ്ങള്‍ പാക് സൈന്യത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു.

സര്‍ജിക്കല്‍ സ്ട്രൈക്ക്

സര്‍ജിക്കല്‍ സ്ട്രൈക്ക്

പാക് അധീന കശ്മീരിലെ ആറ് ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പാക് ഭീരതയ്ക്ക് ഇന്ത്യ അടുത്ത കാലത്ത് നല്‍കിയ ശക്തമായ മറുപടിയായിരുന്നു. അമ്പതോളം ഭീകരരാണ് കൊല്ലപ്പെട്ടതെങ്കിലും പാകിസ്താന്‍ തോല്‍വി സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യ നല്‍കിയ തിരിച്ചടിയുടെ ഫലമായി അതിര്‍ത്തിയ്ക്ക് സമീപം പടുത്തുയര്‍ത്തിയ ഭീകരക്യാമ്പുകള്‍ കുറച്ചുകാലത്തേയ്ക്ക് അപ്രത്യക്ഷമായിരുന്നു.

സലാഹുദ്ദീന്‍ ആഗോള ഭീകരന്‍

സലാഹുദ്ദീന്‍ ആഗോള ഭീകരന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് സയീദ് സലാഹുദ്ദീന്‍ എന്ന പാക് ഭീകരെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഉപരോധമേര്‍പ്പെടുത്തുന്നത്. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ പാകിസ്താന്‍ ഭീകരന് രാജ്യത്ത് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിക്കുകയാണുണ്ടായത്. യുഎസ് നീക്കത്തിനെതിരെ പാകിസ്താനെ പിന്തുണച്ച് ചൈനയും രംഗത്തെത്തിയിരുന്നു.

English summary
Locals in Pakistan occupied Kashmir have launched a massive agitation against political and military leadership of Pakistan, for trying to convert PoK into a terror factory by creating terror camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X