• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെക്കൻ ലെബനിൽ ഹിസ്ബുള്ള ശക്തികേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

Google Oneindia Malayalam News

ബെയ്റൂട്ട്; ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ശക്തി കേന്ദ്രത്തിൽ സ്ഫോടനം. തുറമുഖ നഗരമായ സിഡോണിന് മുകളിലുള്ള തെക്കൻ ഗ്രാമമായ ഐൻ ക്വാനയിലെ ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനം നടന്നതായി ഷിറ്റേ മൂവ്മെന്റ് ഗ്രൂപ്പ് വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായില്ല.

സ്ഫോടനം ഉണ്ടായ സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഹിസ്ബുള്ള ഒരുക്കിയിരിക്കുന്നത്. മേഖലയിലേക്ക് മാധ്യമങ്ങൾ ഉൾപ്പടെയുള്ളവരെ കടത്തിവിടാൻ അനുവദിച്ചിട്ടില്ല. പ്രാദേശിക സ്റ്റേഷനായ അൽ ജദീദ് പുറത്തുവിട്ട ദൃശ്യങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി വ്യക്തമാക്കുന്നുണ്ട.് ലെബനൻ സർക്കാർ ഇതുവരെ സ്ഫോടനം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ആഗസ് റ്റ് നാലിന് ബെയ് റൂത്ത് തുറമുഖത്ത് വൻ സ് ഫോടനം നടന്നിരുന്നു.191 പേരാണ് അന്ന് ദുരന്തത്തിൽ കൊല്ലപ്പെട്ടത് .തുറമുഖത്ത് സൂക്ഷിച്ച 2,750 ടൺ അമോണിയം നൈട്രേറ്റിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. തൊട്ട് പിന്നാലെ സപ്റ്റംബർ 10 ന് ബെയ്റൂത്ത് തുറമുഖത്ത് മറ്റൊരു തീപിടുത്തവും ഉണ്ടായിരുന്നു. ടയറുകളും വാഹന ഓയിലും വിൽക്കുന്ന സ്ഥലത്താണ് തീ പിടുത്തമുണ്ടായത്.

 കാർഷിക ബിൽ; രാജ്യസഭയ്ക്ക് പിന്നാലെ ലോക്സസഭയിലും ബഹളം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം കാർഷിക ബിൽ; രാജ്യസഭയ്ക്ക് പിന്നാലെ ലോക്സസഭയിലും ബഹളം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽമധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽ

പാലാരിവട്ടം പാലം പണിയാനുളള പണം ഇബ്രാഹിംകുഞ്ഞിൽ നിന്ന് ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐപാലാരിവട്ടം പാലം പണിയാനുളള പണം ഇബ്രാഹിംകുഞ്ഞിൽ നിന്ന് ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐ

English summary
Massive blast in southern Lebanon; Hezbollah house struck
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X