കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമാലിയയില്‍ ഇരട്ട സ്‌ഫോടനവും വെടിവയ്പ്പും: മരിച്ചവരുടെ എണ്ണം 85 ആയി, പിന്നില്‍ ഐസിസ്!

സോമാലിയയില്‍ ഇരട്ട സ്‌ഫോടനവും വെടിവയ്പ്പും

  • By Desk
Google Oneindia Malayalam News

മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിനു പുറത്ത് ശനിയാഴ്ച രാത്രിയിലുണ്ടായ വന്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. സിറിയന്‍ തലസ്ഥാന നഗരമായ മൊഗാഡിഷുവിലെ സഫാരി ഹോട്ടലിന് പുറത്ത് രണ്ടിടങ്ങളിലായാണ് സ്ഫോടനമുണ്ടായത്. 60 ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. 2007 ല്‍ ഐസിസ് സൊമാലിയയില്‍ ആധിപത്യമുറപ്പിച്ചതിന് പിന്നാലെയുണ്ടായ വലിയ സ്ഫോടനമാണ് ശനിയാഴ്ച രാത്രിയുണ്ടായത്.

സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ല!! കത്തിലുള്ളത്... രണ്ടു പേജുകള്‍ അപ്രത്യക്ഷം, ദുരൂഹത...

ആക്രമണം തിരക്കേറിയ ഹോട്ടലില്‍

ആക്രമണം തിരക്കേറിയ ഹോട്ടലില്‍

മൊഗാദിഷുവിലെ നഗരമധ്യത്തിലുള്ള കെ 5 ജങ്ഷനിലായിരുന്നു സംഭവം. നഗരത്തിലെ ജനത്തിരക്കേറിയ സഫാരി ഹോട്ടലിനു പുറത്താണു ഭീകരാക്രമണം നടന്നത്. അസാധാരണമാം പ്രഹര ശേഷിയുണ്ടായിരുന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥനായ അബ്ദുല്ലാഹി നൂര്‍ അറിയിച്ചു. നിരവധി സര്‍ക്കാര്‍ ഓഫിസുകളും ഹോട്ടലുകളും റസ്റ്ററന്റുകളുമുള്ള മേഖലയിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. സോമാലിയ വിദേശകാര്യമന്ത്രാലയം ഹോട്ടലിന്റെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

സ്‌ഫോടനവും വെടിവയ്പ്പും

സ്‌ഫോടനവും വെടിവയ്പ്പും

ഭീകരര്‍ ആദ്യം ഹോട്ടലിന്റെ ഗേറ്റില്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. തുടര്‍ന്ന് ആയുധധാരികളായ നാലംഗ സംഘം അകത്തുകയറി ഹോട്ടലിനകത്തും പുറത്തുമുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഹോട്ടലിലെ സുരക്ഷാജീവനക്കാരും തൊഴിലാളികളും സന്ദര്‍ശകരുമാണ് ആക്രമണത്തിനിരയായത്. വിവരമറിഞ്ഞെത്തിയ പൊലിസുമായും ഭീകരര്‍ ഏറെ നേരം ഏറ്റുമുട്ടി.

ട്രക്ക് നിറയെ സ്‌ഫോടകവസ്തുക്കള്‍

ട്രക്ക് നിറയെ സ്‌ഫോടകവസ്തുക്കള്‍

തുടര്‍ന്നാണ് ഹോട്ടനു പുറത്തുള്ള റോഡരികില്‍ വച്ചാണ് അത്യുഗ്ര ശേഷിയുള്ള സ്‌ഫോടനം നടക്കുന്നത്. നിറയെ സ്‌ഫോടകവസ്തുക്കളുമായെത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചതെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും കത്തിയമര്‍ന്നു. അടുത്ത കാലത്തായി സോമാലിയയിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഏറ്റവും വലിയതാണ് ഇവിടെ നടന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ചിന്നിച്ചിതറി മൃതദേഹങ്ങള്‍

ചിന്നിച്ചിതറി മൃതദേഹങ്ങള്‍

സ്‌ഫോടനത്തെ തുടര്‍ന്ന് ആകാശത്തിലേക്കുയര്‍ന്ന പുക കിലോമീറ്ററുകള്‍ അകലെ നിന്നും കാണാമായിരുന്നു. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ചുറ്റും ചിതറിക്കിടക്കുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ സ്‌ഫോടനമായിരുന്നു ഇതെന്ന് സ്‌ഫോടനസ്ഥലത്തുണ്ടായിരുന്ന അബ്ദി ദഖാനെ അഭിപ്രായപ്പെട്ടു. സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ ചുറ്റുവട്ടത്തുള്ള ഏതാണ്ടെല്ലാ കെട്ടിടങ്ങളും പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ സ്‌ഫോടനം മദീന ജില്ലയില്‍

രണ്ടാമത്തെ സ്‌ഫോടനം മദീന ജില്ലയില്‍

നഗരത്തിലെ തന്നെ മദീന ജില്ലയില്‍ അല്‍പസമയത്തിനു ശേഷമുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും പോലിസ് അറിയിച്ചു. സ്‌ഫോടക വസ്തു ഘടിപ്പിക്കുകയായിരുന്നുവെന്ന് സംശയിക്കുന്ന ഒരാളെ പോലിസ് അറസ്റ്റ് ചെയ്തതായി മേജര്‍ സിയാദ് ഫറഹ് പറഞ്ഞു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ ശബാബ് വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

English summary
At least 20 people have been killed and several others wounded in a massive truck bomb attack outside a hotel in Somalia's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X