ഹൂസ്റ്റണില്‍ നിര്‍മാണശാലയില്‍ സ്‌ഫോടനം... ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചെന്ന് സൂചന, വിവരങ്ങള്‍ ഇങ്ങനെ
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹൂസ്റ്റണിലെ നിര്‍മാണ ശാലയില്‍ സ്‌ഫോടനം. അതിശക്തമായ സ്‌ഫോടനത്തില്‍ കെട്ടിടമാകെ തകര്‍ന്ന് തരിപ്പമാണ്. നിലവില്‍ ഒരാള്‍ക്ക് മാത്രമാണ് പരിക്കേറ്റതായി റിപ്പോര്‍ട്ടുള്ളത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമീപത്തുള്ള വീടുകള്‍ക്കെല്ലാം നാശനഷ്ടമുണ്ട്. എന്നാല്‍ സ്‌ഫോടനത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. അമേരിക്കന്‍ സമയം പുലര്‍ച്ചെ 4.15നാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സമീപവാസികള്‍ ശ്വാസതടസ്സമുണ്ടാകുന്ന തരത്തില്‍ ഇവിടെ പുക ഇല്ലെന്ന് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഇക്കാര്യങ്ങളും പരിശോധിച്ച് വരികയാണ്.
അതേസമയം അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പരിക്കേറ്റ രണ്ട് പേര്‍ നടന്നുപോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എത്രപേര്‍ക്ക് പരിക്കേറ്റെന്ന കാര്യവും കൃത്യമായി വ്യക്തമായിട്ടില്ല. സമീപത്തുള്ള എല്ലാ വീടുകളില്‍ അഗ്നിശമന സേന പരിശോധന നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് എത്രയും പെട്ടെന്ന് മാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രോപൈലിന്‍ ടാങ്കില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് നിര്‍മാണ കമ്പിനിയുടെ ഉടമ പറഞ്ഞു. പ്രൊപൈലില്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഗ്യാസാണ്. നിരവധി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനായി പ്രൊപൈലിന്‍ ഉപയോഗിക്കുന്നുണ്ട്. സ്‌ഫോടന സ്ഥലത്ത് എത്തുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യം അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ടാങ്ക് പൊട്ടിത്തെറിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതില്‍ നിന്ന് തന്നെയാണോ സ്‌ഫോടനം ഉണ്ടായതെന്നും പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications