അജ്മാനിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; ആളപായമില്ല, നിരവധി കടകള്‍ കത്തി നശിച്ചു
അജ്മാന്‍: അജ്മാനിലെ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. വന്‍ നാശ നിഷ്ടം സംഭവിച്ചിട്ടുണ്ട്. ആളപയാമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. എമിറേറ്റ്‌സ് ന്യൂ ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. തീ അണയ്ക്കുന്നതിന് വേണ്ടി നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹന യാത്രികരോട് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരവധി കടകള്‍ കത്തിനശിച്ചെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.













Click it and Unblock the Notifications