Viral Video- ചൈനയില്‍ 43 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിന് 36 ഫയര്‍ ട്രക്കുകള്‍
ബീജിംഗ്: സെന്‍ട്രല്‍ ചൈനീസ് നഗരമായ ചാങ്ഷയിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. എത്ര പേര്‍ അപകടത്തില്‍ എത്ര പേര്‍ ഇരയായി എന്നത് സംബന്ധിച്ച് വ്യക്തതയില്ല എന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അംബരചുംബിയായ കെട്ടിടത്തിന്റെ പത്തിലേറെ നിലയില്‍ തീ പടര്‍ന്നതായാണ് വിവരം. അപകട സ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്

Image Credit: screenshot of tongbingxue Twitter video
അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാനും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ചൈന ടെലികോമിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഉയരമുള്ള കെട്ടിടമാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്.
200 മീറ്ററിലധികം ഉയരമുള്ള കെട്ടിടത്തില്‍ 43 നിലകളുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തീഗോളം ഉയരുന്നതും പുക വ്യാപിക്കുന്നതും വ്യക്തമാണ്. ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയില്‍ ഏകദേശം 10 ദശലക്ഷം ആളുകളുണ്ട്.
36 ഫയര്‍ ട്രക്കുകളും 280 അഗ്‌നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 42 നിലകളുള്ള കെട്ടിടത്തിന്റെ പുറം ഭിത്തിക്ക് തീപിടിച്ചതായാണ് ഹുനാന്‍ അഗ്‌നിശമനസേന അംഗങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications