കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയിലെ മലനിരകളിൽ തീപിടുത്തം: ആളപായമില്ലെന്ന് സിവിൽ ഡിഫൻസ്, ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു!!

Google Oneindia Malayalam News

റിയാദ്: വിശുദ്ധ നഗരമായ മക്കയിലെ മലനിരകളിൽ വൻ തീപിടുത്തം. മക്ക റീജിയന് കീഴിലെ താഇഫ് ഗവർണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തെ നിരവധി മരങ്ങളുൾപ്പെടെയുള്ളവയാണ് ഇതോടെ അഗ്നിക്കിരയായത്. വിവരമറിഞ്ഞ് താഇഫിൽ നിന്നുള്ള ഡിഫൻസ് സംഘമാണ് തീയണച്ചത്. മക്ക മലനിരകളിൽ തീപിടുത്തമുണ്ടായതിന്റെ ദൃശ്യങ്ങൾ മക്ക റീജിയണൽ അതോറിറ്റി തന്നെയാണ് പിന്നീട് ട്വീറ്റ് ചെയ്തത്. തീ നിയന്ത്രണ വിധേയമായെന്നും തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സൌദി സിവിൽ ഡിഫൻസ് അതോറിറ്റി തന്നെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അപെക്‌സ് അൾട്ടിമ ബ്ലഡ് ഗ്രൂപ്പ്!!!കടിച്ച കൊതുകുവരെ ഞെട്ടിത്തരിച്ചുപോയി... മഷിച്ചോരയിൽ മുങ്ങിയ ഒരുകഥ!അപെക്‌സ് അൾട്ടിമ ബ്ലഡ് ഗ്രൂപ്പ്!!!കടിച്ച കൊതുകുവരെ ഞെട്ടിത്തരിച്ചുപോയി... മഷിച്ചോരയിൽ മുങ്ങിയ ഒരുകഥ!

തീപടർന്നതോടെ പ്രദേശത്തെ കൃഷിസ്ഥലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ എത്തിച്ചാണ് ഡിഫൻസ് സേനാ അംഗങ്ങൾ തീയണച്ചത്. മക്ക റീജിയണൽ അതോറിറ്റി പോസ്റ്റ് ചെയ്ത വീഡിയോയിൽ പർവ്വതത്തിന്റെ വലിയൊരു പ്രദേശം തീജ്വാലകൾ കൊണ്ട് മൂടിയതായി കാണാം. മക്ക മലനിരകളുടെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് വളരെ വേഗതത്തിൽ തീ പടർന്നുപിടിക്കാൻ കാരണമായതെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. തീപിടത്തമുണ്ടായതിന് പിന്നാലെ ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

 meccafire-1

Recommended Video

cmsvideo
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ

സമുദ്ര നിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമദ് മലനിരകൾ ജൂനൈപർ മരങ്ങൾക്ക് പേരുകേട്ടതാണ്. നിരവധി കന്നുകാലികളുടെ ആവാസകേന്ദ്രം കൂടിയായ ഈ പ്രദേശം ഹത്വ പാർക്കുകൾ, അൽ- ബർദ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പേരുകേട്ടതാണ്.

English summary
Massive fire erupted in Mountains of Mecca, No casualities reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X