ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു
ഷാര്‍ജ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ കീഴിലുള്ള ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്നും കിലോമീറ്റര്‍ താണ്ടി പുക ഉയര്‍ന്നതായാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. തീപിടിച്ച കെട്ടിടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു.
കെട്ടിടം പെട്ടെന്ന് കത്തി ജ്വലിക്കുകയായിരുന്നു. അഗ്നിശമന സേനാനികള്‍ സംഭവസ്ഥലത്തെത്തി ക്രെയിനുകള്‍ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. പെട്ടെന്ന് തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ കെട്ടിടത്തിലുള്ളവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റതായി റിപ്പോര്‍ട്ടുകളില്ല.

തീ ഉയര്‍ന്നതോടെ കെട്ടിടത്തില്‍ നിന്നും ആളുകളെ പുറത്തേക്കിറക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ സംഭവം കാണാനെത്തിയ ജനങ്ങളെ കൊണ്ട് അടുത്തുള്ള കിംഗ് ഫൈസല്‍ റോഡ് നിറഞ്ഞിരുന്നു. വാഹനങ്ങളെയും ജനങ്ങളെയും കാരണം ഗതാഗതം സ്തഭിക്കാന്‍ കാരണമായി.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ജനങ്ങളെ റോഡില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിഞ്ഞത്. എങ്ങനെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നതെന്നുള്ള വിവരം വ്യക്തമായിട്ടില്ല.












Click it and Unblock the Notifications