എട്ടു വയസുകാരിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് 2 കിലോ മുടി
ഹെനാന്‍ : കുട്ടികളില്‍ പലപ്പോഴും നാം കുഞ്ഞുകുഞ്ഞു ദുശ്ശിലങ്ങള്‍ കണ്ടുവരാറുണ്ട്. വിരല്‍ കുടിക്കുക, നഖം കടിക്കുക തുടങ്ങിയവ. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ എട്ടുവയസുകാരിയുടെ കാര്യം നിങ്ങള്‍ക്ക് കേള്‍ക്കണോ?
എട്ടു വയസുകാരിയായ ന്യുന്യുവിന്ഭക്ഷണത്തോട് പ്രിയം തീരെയില്ല. ഭക്ഷണം കഴിച്ചാലാകട്ടെ അതു ഛര്‍ദ്ദിച്ചു കളയും . ആദ്യം അത്ര ശ്രദ്ധിച്ചില്ലെങ്കിലും വേണ്ടത്ര ഭക്ഷണം കഴിക്കാതെ ശരീരഭാരം കുറയാന്‍ തുടങ്ങിയതോടെ ആശുപത്രിയില്‍ എത്തി.

പരിശോധനയില്‍ ന്യുന്യുവിന്റെ മാശയത്തില്‍ അസാധാരണമായ ഒരു വളര്‍ച്ച ഉള്ളതായി കണ്ടെത്തി.ഓപ്പറേഷന്‍ ചെയ്യാന്‍ തീരുമാനിച്ചു. ഒപ്പറേഷന്‍ ചെയ്ത ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. കുഞ്ഞു ന്യുന്യുവിന്റെ വയറില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് രണ്ട് കിലോ മുടിയും വസ്ത്രങ്ങളുടെ കഷണങ്ങളുമാണ് .
ഇവ ആമാശയത്തില്‍ നിറഞ്ഞു നിന്നതിനാലാണ് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മകള്‍ക്ക് നഖം കടിക്കുന്ന ശീലമുണ്ടെന്ന് അറിയാമായിരുന്നു എന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഇത്രയധികം മുടിയും വസ്ത്രക്കഷ്ണങ്ങളും എങ്ങനെ വയറ്റിലെത്തി എന്നതിന് ഈ മതാപിതാക്കള്‍ക്ക് ഉത്തരം ഇല്ല












Click it and Unblock the Notifications