കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ സ്വപ്‌നങ്ങള്‍ക്ക് ഭീഷണിയായി കൊറോണ, രോഗവ്യാപനം റെക്കോര്‍ഡ് വേഗത്തില്‍, മരണം 60000ലേക്ക്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയെ പിടിച്ചുകുലുക്കി കൊവിഡ് രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അമേരിക്കയില്‍ പത്ത് ലക്ഷം കടന്നു. ഏറ്റവം അവസാനമായി പുറത്തുവന്ന ഔദ്യോഗികമായ കണക്ക് പ്രകാരം അമരേിക്കയില്‍ 1035765 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌പെയിന്‍, റഷ്യ എന്നീ ലോകരാജ്യങ്ങള്‍ കൊവിഡില്‍ നിന്ന് ചെറിയ അശ്വാസം നേടി സാധാരണ ജീവിതം ആരംഭിക്കുന്നതിനിടെയാണ് അമേരിക്കയില്‍ രോഗവ്യാപനം ദിവസേന വര്‍ദ്ധിച്ചുവരുന്നത്. ചില രാജ്യങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങളടക്കം തുറന്ന് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് കടക്കുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

trump

അതേസമയം, കൊവിഡ് രോഗം അമേരിക്കയുടെ സാമ്പത്തിക രംഗത്ത് തന്നെ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 58365പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. വീയറ്റ്‌നാം യുദ്ധത്തില്‍ മരിച്ച അമേരിക്കന്‍ സൈനികരുടെ എണ്ണത്തെയാണ് ഇപ്പോള്‍ കൊറോണ മരണം രാജ്യത്ത് മറികടന്നിരിക്കുന്നത്. അമേരിക്കയുടെ പൊതു ആരോഗ്യത്തെ പിടിച്ചു കുലുക്കിയ വൈറസ് കാരണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്നുള്ള ട്രംപിന്റെ മോഹങ്ങള്‍ക്ക് കൊറോണ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

അമേരിക്കയില്‍ 142238 പേരാണ് ഇപ്പോള്‍ രോഗമുക്തി നേടി ആശുപത്രിവിട്ടിട്ടുള്ളത്. 834231 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ തുടരുകയാണ്. 15298 പേരാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഇതുവരെ രാജ്യത്ത് 5919847 പരിശോധനകളാണ് നടന്നിരിക്കുന്നത്. അതേസമയം, ചില രാജ്യങ്ങളില്‍ കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ട്. കടകളും മാര്‍ക്കറ്റുകളും സ്‌കൂളുകളും അടുത്ത മാസത്തോടെ തുറക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. പൊതുഗാതാഗതം ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും വര്‍ക്ക് ഫ്രൊം ഹോം നല്‍കിയിരിക്കുന്ന കമ്പനികള്‍ അത് തുടരണമെന്നും ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്.ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3,138,115 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 217,970 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. ലോകത്താകമാനം 955,770 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

ഇതിനിടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്കെതിരെ പ്രതികാര നടപടി ശക്തമാക്കി അമേരിക്ക. ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ നിയന്ത്രണങ്ങളാണ്കൊണ്ടുവരുന്നത്. സെമി കണ്ടക്ടര്‍ പ്രൊഡക്ഷന്‍ ഉപകരണങ്ങളുടെ കയറ്റുമതിയാണ് നിയന്ത്രിക്കുന്നത്. ഇത് യുഎസ് സാങ്കേതിക വിദ്യ ചൈനയിലെത്താതെ തടയുന്നതിന് വേണ്ടിയാണ്. ഇതോടെ യുഎസ് കമ്പനികള്‍ക്ക് പല ഉപകരണങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടി വരും. ഈ കമ്പനികള്‍ ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കുന്നവരാണെന്ന് സൂചനയുണ്ട്.

English summary
Massive increase in coronavirus infections in the United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X