സ്പെയിനിലും പോർച്ചുഗലിലും വന്‍ വൈദ്യുതി തടസ്സം: മെട്രോയും തീവണ്ടിയും സർവ്വീസ് നിർത്തി; ജനം ടണലില്‍ കുടുങ്ങി
പാരിസ്: സ്പെയ്നിലേയും പോർച്ചുഗലിലേയും ദൈനംദിന ജീവിതം താറുമാറാക്കി വന്‍ വൈദ്യുതി തടസ്സം. സ്പെയിനിലും പോർച്ചുഗലിലും ഭൂരിപക്ഷം മേഖലകള്‍ക്കും പുറമെ ഫ്രാന്‍സിന്റെ ചില ഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. വൈദ്യുതി മുടക്കം ഓഫീസ് പ്രവർത്തനങ്ങള്‍ തടസ്സപ്പെടുന്നത് മുതല്‍ വലിയ ഗതാഗത തടസ്സങ്ങള്‍ക്കും ഇടയാക്കി. ട്രെയിനുകൾ, മെട്രോകൾ, ട്രാഫിക് ലൈറ്റുകൾ, എടിഎമ്മുകൾ, ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങള്‍ താറുമാറായതായും അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മാഡ്രിഡിലെ ഒരു റസ്റ്റോറന്റിൽ ഫോൺ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ച് പാചകം ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ലക്ഷക്കണക്കിന് ആളുകളുടെ യാത്രകൾ മുടങ്ങുകയും നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു. പൊതു വൈദ്യുതി വിതരണത്തെ ബാധിച്ച ഒരു സംഭവം കാരണം രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ നിലച്ചതായി സ്‌പെയിനിലെ റെയിൽവേ അധികൃതരായ അഡിഫ് അറിയിച്ചു. മാഡ്രിഡ്, ബാഴ്‌സലോണ, വലൻസിയ, സെവിയ്യ തുടങ്ങിയ നഗരങ്ങളിലെ മെട്രോകളുടെ പ്രവർത്തനം നിലച്ചതോടെ ആളുകള്‍ തുരങ്കപാതകളില്‍ കുടുങ്ങി.

പോർച്ചുഗലിൽ ലിസ്ബണിലും പോർട്ടോയിലും മെട്രോ സേവനങ്ങൾ നിർത്തിവെച്ചു. ട്രാഫിക് ലൈറ്റുകൾ പ്രവർത്തനരഹിതമായതിനാൽ മാഡ്രിഡ്, ലിസ്ബൺ എന്നിവിടങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, സ്ഥിതി കൂടുതല്‍ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. മൊബൈൽ നെറ്റ്‌വർക്കുകൾ പരിമിതമായതിനാൽ, ആളുകൾ വാർത്തകൾക്കായി റേഡിയോയെയാണ് ആശ്രയിക്കുന്നത്.
വലിയ തോതിലുള്ള താപനില വ്യതിയാനങ്ങൾ ഉയർന്ന വോൾട്ടേജ് ലൈനുകളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് പോർച്ചുഗലിന്റെ വൈദ്യൂത്തി ഓപ്പറേറ്റർ റെഡെസ് എനർജെറ്റിക്കാസ് നാസിയോനൈസ് (REN) അറിയിക്കുന്നത്. ശക്തമായ വ്യതിയാനങ്ങള്‍ മൂലം ഇബേറിയൻ ശൃംഖല വിച്ഛേദിക്കപ്പെട്ടതായി സ്‌പെയിനിന്റെ ഗ്രിഡ് ഓപ്പറേറ്റർ റെഡ് ഇലക്ട്രിക്ക അറിയിച്ചു.
സൈബർ ആക്രമണത്തിന്റെ സാധ്യതകള്‍ ചിലർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും യൂറോപ്യൻ വൈദ്യുതി ശൃംഖലയിലെ സൈബർ ആക്രമണത്തിന്റെ സാധ്യതയെ യൂറോപ്യൻ യൂണിയൻ നിഷേധിച്ചു.സ്‌പെയിനിന്റെയും പോർച്ചുഗലിന്റെയും അധികൃതരുമായും ENTSO-E (യൂറോപ്യൻ നെറ്റ്‌വർക്ക് ഓഫ് ട്രാൻസ്മിഷൻ സിസ്റ്റം ഓപ്പറേറ്റേഴ്സ്) ഉം സഹകരിച്ച് കാരണം അന്വേഷിക്കുന്നതായും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.
വൈദ്യുതി മുടക്കം മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിനെപ്പോലുള്ള പ്രധാന പരിപാടികളേയും ബാധിച്ചിട്ടുണ്ട്. വൈദ്യുതി ഏറെ നേരം തടസ്സപ്പെട്ടതോടെ മത്സരങ്ങൾ നിർത്തിവെച്ചു. വിമാനത്താവളങ്ങളിൽ വൻ തിരക്കും തടസ്സങ്ങളും റിപ്പോർട്ട് ചെയ്തു ലിസ്ബൺ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 4:30 വരെ വിമാനങ്ങളുടെ ലാന്‍ഡിങ് നിരോധിച്ചു. എടിഎമ്മുകളും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളും പ്രവർത്തനരഹിതമായതിനാൽ, റസ്റ്റോറന്റുകളും കടകളും എഴുതിക്കൂട്ടിയ ബില്ലുകളാണ് നല്‍കുന്നത്. ക്യാഷ് കൈകളിലുള്ളവർക്ക് മാത്രമാണ് പലയിടത്തും ഇടപാടുകള്‍ നടത്താനായത്.
മാഡ്രിഡിലും കാറ്റലൂനയിലും ആശുപത്രികൾ സാധാരണ ചികിത്സകൾ നിർത്തിവെച്ച്, ജനറേറ്ററുകൾ ഉപയോഗിച്ച് അത്യാവശ്യ രോഗികളെ മാത്രമാണ് പരിചരിക്കുന്നത്. ഫ്രാൻസിൽ, ബാസ്ക് തീരവും ബർഗണ്ടി മേഖലയും ഹ്രസ്വകാല വൈദ്യുതി മുടക്കം നേരിട്ടെങ്കിലും, ഉച്ചയ്ക്ക് 1:30-ഓടെ (GMT) പ്രശ്നം പരിഹരിക്കപ്പെട്ടതായി ഫ്രാന്സിന്റെ വൈദ്യുതി ഓപ്പറേറ്റർ ആർ ടി ഇ അറിയിച്ചു.
അതിനിടെ വൈദ്യുതി തടസ്സത്തിന്റെ കാരണം വ്യക്തമല്ലെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സ്‌പെയിനിന്റെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്ത് വന്നു. അടിയന്തര സേവനങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കണമെന്ന് മാഡ്രിഡ് മേയർ അഭ്യർത്ഥിച്ചപ്പോള്‍ ഗതാഗത വകുപ്പ് ജനങ്ങളോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു.
പ്രശ്നം സ്‌പെയിനിന്റെ ഗ്രിഡിൽ നിന്നാണ് ഉണ്ടായതെന്നാണ് പോർച്ചുഗൽ പ്രസിഡൻസി മന്ത്രി ആന്റോണിയോ ലെയ്റ്റോ അമരോ സൂചിപ്പിക്കുന്നത്. 2006-ൽ ജർമ്മനിയിലെ ഓവർലോഡഡ് ഗ്രിഡ് ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിൽ സമാനമായ രീതിയിലുള്ള വൈദ്യുതി മുടക്കത്തിന് കാരണമായിരുന്നു. 2003-ൽ സ്വിറ്റ്സർലൻഡിൽ ഒരു മരം വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് ഇറ്റലി മുഴുവൻ ഇരുട്ടിലായി. 2025-ലെ ഈ സംഭവം, അതിന്റെ വ്യാപ്തി കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ വൈദ്യുതി തടസ്സങ്ങളിലൊന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications