Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രീസില്‍ വന്‍ ട്രെയിന്‍ അപകടം: പാസഞ്ചർ ട്രെയിനും ചരക്ക് വണ്ടിയും കൂട്ടിയിടിച്ച് 38 മരണം, നിരവധി പേർക്ക് പരിക്

train-

ഗ്രീസില്‍ ട്രെയിന്‍ അപകടത്തില്‍ 38 പേർ മരിച്ചു. പാസഞ്ചർ ട്രെയിന്‍ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 80 ല്‍ അധികം ആളുകള്‍ക്ക് പരിക്കേണ്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ പലരും നീണ്ട അവധിക്കാല വാരാന്ത്യത്തെ തുടർന്ന് ഗ്രീസിലേക്ക് മടങ്ങുകയായിരുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്. പ്രാദേശിക സമയം ഉച്ചയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

പാളം തെറ്റിയ ട്രെയിൻ ബോഗികൾ ഉയർത്താനും അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും അഗ്നിശമനസേന ക്രെയിനുകൾ ഉപയോഗിക്കുന്നതായി പുറത്ത് വരുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. 1960-കളുടെ മധ്യത്തിന് ശേഷം ഗ്രീസിൽ നടന്ന ഒരു ട്രെയിൻ അപകടത്തിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇതെന്നാണ് അധികൃതർ പറയുന്നത്. കൂട്ടിയിടിയുടെ കാരണമെന്തൊണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിനും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനിക്കിക്കും ഇടയിലുള്ള പ്രധാന ലൈനിൽ ലാറിസ നഗരത്തിന് സമീപമാണ് അപകടം. 11:24 ന് അപകടം റിപ്പോർട്ട് ചെയ്യപ്പെട്ട് ഏകദേശം 15 മിനിറ്റിനുശേഷം റാപ്പിഡ് റസ്‍പോണ്‍സ് ടീം പ്രദേശത്തെത്തി. 150 അഗ്നിശമന സേനാംഗങ്ങളും 30 ആംബുലൻസുകളും സംഭവസ്ഥലത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പരിക്കേറ്റവരിൽ 66 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ ആറ് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റവരെ ലാറിസയിലെ ഒരു ആശുപത്രിയിലേക്കും രക്ഷപ്പെട്ട ചിലരെ തെസ്സലോനിക്കിയിലേക്കും കൊണ്ടുപോയി. അപകടസമയത്ത് പാസഞ്ചർ ട്രെയിനിൽ 10 ജീവനക്കാരുൾപ്പെടെ 352 പേരും ചരക്ക് ട്രെയിനിൽ രണ്ടുപേരും ഉണ്ടായിരുന്നുവെന്ന് അഗ്നിശമനസേനാ വക്താവ് അറിയിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും ട്രെയിനിന്റെ ആദ്യ മൂന്ന് ബോഗികളിലുണ്ടായിരുന്നവരാണ്. ഗ്രീക്ക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ പാളങ്ങളിൽ ചിതറിക്കിടക്കുന്ന തീവണ്ടി ബോഗികള്‍ കാണാന്‍ സാധിക്കും. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് സംഭവസ്ഥലത്തെത്തി മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ പൊതു കെട്ടിടങ്ങളിലും പതാകകൾ പകുതി താഴ്ത്തിക്കെട്ടാനും പൊതു ആഘോഷങ്ങൾ റദ്ദാക്കാനും അദ്ദേഹം ഉത്തരവിട്ടു.

ഓർത്തഡോക്സ് നോമ്പിന്റെ തുടക്കം കുറിക്കുന്ന തിങ്കളാഴ്ച ഗ്രീസിൽ ദേശീയ അവധിയായിരുന്നു. ഇതോടൊപ്പം ശനിയും ഞായറും അവധിയും എടുത്ത് വീട്ടിലേക്ക് മടങ്ങിയവരായിരുന്നു അപകടത്തില്‍പ്പെട്ട വിദ്യാർത്ഥികളിലേറെയും. ഇറ്റാലിയൻ സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽറോഡ് കമ്പനിയായ ഫെറോവിയുടെ ഉടമസ്ഥയിലുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+