കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയി യുഎസ് കോണ്‍ഗ്രസ് നേതാവുമായി ചര്‍ച്ച നടത്തി

  • By Aswathi
Google Oneindia Malayalam News

വാഷിങ്ടണ്‍: യു എസില്‍ എത്തിയ മാതാ അമൃതാനന്ദമയി അവിടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ യു എസ് അതിര്‍ത്തി സേന തടവിലാക്കിയ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിത ജീവിതത്തെ കുറിച്ചായിരുന്നു ചര്‍ച്ച.

വാഷിങ്ടണിലെ ഡി സി ഓഫീസല്‍ വച്ച് കോണ്‍ഗ്രസ് വനിതാ നേതാവായ ലൂസിലെ റോയ്ബല്‍ അല്ലാര്‍ഡുമായാണ് ചര്‍ച്ച നടത്തിയത്. പ്രാദേശിക ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാലായനം ചെയ്യുന്ന കുഞ്ഞുങ്ങളെ കുറിച്ചും ചര്‍ച്ചയില്‍ പരമാര്‍ശിച്ചു.

amrithanadamayi-us

ലൂസിലെ റോയ്ബലിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു യു എസ് ക്യാപിറ്റല്‍ ബില്‍ഡിങില്‍ ചര്‍ച്ച നടന്നത്. ഇത് രണ്ടാം തവണയാണ് റോയ്ബല അമ്മയെ ചര്‍ച്ചയ്ക്കായി ക്ഷണിക്കുന്നത്.

മാതാ അമൃതാനന്ദമയിയുടെ ഇരുപത്തിയെട്ടാം വേനല്‍കാല സന്ദര്‍ശത്തിന്റെ സമാപനവേളയിലായിരുന്നു കൂടിക്കാഴ്ചയെന്ന് സംഘാടകര്‍ അറിയിച്ചു.

English summary
Spiritual leader and humanitarian worker Mata Amritanandamayi Devi (Amma) met with several members of the U.S. Congress during her visit to the US recently.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X