കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പാപ്പക്കൊപ്പം അമൃതാനന്ദമയി... അടിമത്തം അവസാനിപ്പിക്കാന്‍ ആഹ്വാനം

  • By Soorya Chandran
Google Oneindia Malayalam News

വത്തിക്കാന്‍: മാതാ അമൃതാനന്ദമയി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്കൊപ്പം. ലോക മതനേതാക്കളുടെ സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമൃതാനന്ദമയി എത്തിയത്.

ഗ്ലോബല്‍ ഫ്രീഡം നെറ്റ് വര്‍ക്കിന്റെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. മാര്‍പാപ്പക്ക് തൊട്ടുത്തായിരുന്നു സമ്മേളനത്തില്‍ അമൃതാനന്ദമയിക്ക് സ്ഥാനം.

ഹിന്ദു, മുസ്ലീം, ക്രിസത്യന്‍, ബുദ്ധ തുടങ്ങി ലോകത്തിലെ വിവധ മതങ്ങളുടെ നേതാക്കളായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്. ആധുനിക അടിമത്തം അവസാനിപ്പിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.

ലോകത്ത് മൂന്നര കോടിയിലധികം ആധുനിക അടിമകളുണ്ടെന്നാണ് അടുത്തിടെ പുറത്ത് വന്ന പഠനം. ഇതില്‍ വലിയൊരു വിഭാഗവും ഇന്ത്യയില്‍ ആണ്. നിര്‍ബന്ധിത ജോലിയെടുക്കുന്നവര്‍, വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെടുന്നവര്‍, നിര്‍ബന്ധിത വിവാഹത്തിന് വിധേയരാകേണ്ടി വരുന്നുവര്‍ തുടങ്ങിയവരെല്ലാം ആധുനിക അടമികളുടെ ഗണത്തിലാണ് പെടുന്നത്.

Amruthanandamayi Vatican

2020 ഓടെ ആധുനിക അടിമത്തം അവസാനിപ്പാനുള്ള പ്രഖ്യാപനത്തില്‍ ലോക മതനേതാക്കള്‍ ഒപ്പുവച്ചു. അടിമത്തം മാനവരാശിക്ക് നേര്‍ക്കുള്ള കുറ്റകൃത്യമാണെന്ന് സമ്മേളനം വിലയിരുത്തി. ചരിത്രത്തില്‍ ആദ്യമായാണ് ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലീം, ജീത, ബുദ്ധമത നേതാക്കള്‍ ഒരുമിച്ച് ഇത്തരം ഒരു പ്രഖ്യാപനത്തില്‍ ഒപ്പുവക്കുന്നത്.

ലോകത്തിലെ 12 മത നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അതില്‍ ഇന്ത്യയില്‍ നിന്ന് അമൃതാനന്ദമയി മാത്രമാണ് ഉണ്ടായിരുന്നത്. മാര്‍പ്പാപ്പയുടെ ക്ഷണത്തെ ആദരമായാണ് കരുതുന്നതെന്ന് അമൃതാനന്ദമയി പറഞ്ഞു.

English summary
Mata Amritanandamayi Meets Pope Francis in Vatican
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X