കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ട്വീറ്റ് വ്യാജം? ഇസ്രായേലിനെ കുറിച്ച് മെസ്സി അങ്ങനെ പറഞ്ഞിട്ടില്ല? അല്ലെങ്കിലും മെസ്സി മിണ്ടുമോ...

  • By Desk
Google Oneindia Malayalam News

ബ്യൂണസ് അയേഴ്‌സ്: ഇസ്രായേലുമായുള്ള സൗഹൃദ മത്സരം അര്‍ജന്റീന റദ്ദാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിന് അടുത്ത കാലത്ത് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയും ഇത് തന്നെ ആണെന്ന് പറയേണ്ടിവരും. പലസ്തീന്‍ പ്രക്ഷോഭകരുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു അര്‍ജന്റീന സൗഹൃദ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

ഇക്കാര്യത്തില്‍ ടീം അംഗങ്ങളുടെ നിലപാടുകളും നിര്‍ണായകമായതാണ് വിവരം. ശരിയായ തീരുമാനം എന്നായിരുന്നു അര്‍ജന്റീനിയന്‍ താരം ഹിഗ്വെയ്ന്‍ പ്രതികരിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വാര്‍ത്തയും ഉണ്ട്.

അര്‍ജന്റീനയുടെ ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളും ആയ ലയണല്‍ മെസ്സി പറഞ്ഞു എന്ന രീതിയില്‍ ഉള്ള ഒരു ട്വീറ്റ് ആണ് അത്. നിഷ്‌കളങ്കരായ പലസ്തീന്‍ കുട്ടികളെ കൊല്ലുന്നവര്‍ക്കെതിരെ തനിക്ക് കളിക്കാന്‍ ആകില്ലെന്ന് മെസ്സി പറഞ്ഞു എന്നാണ് ട്വീറ്റ്. എന്നാല്‍ മെസ്സി അങ്ങനെ അങ്ങനെ പറഞ്ഞിട്ടുണ്ടോ... അങ്ങനെ പറയാന്‍ മെസ്സിക്ക് സാധിക്കുമോ?

പ്രചരിക്കുന്നത് ഇങ്ങനെ

പ്രചരിക്കുന്നത് ഇങ്ങനെ

ഒരു യൂണിസെഫ് അംബാസഡര്‍ എന്ന നിലയ്ക്ക്, നിഷ്‌കളങ്കരായ പലസ്തീന്‍ കുട്ടികളെ കൊല്ലുന്നവര്‍ക്കെതിരെ കളിക്കാന്‍ തനിക്ക് ആവില്ല. ഫുട്‌ബോള്‍ താരങ്ങള്‍ ആകുന്നതിന് മുമ്പേ നമ്മള്‍ മനുഷ്യരാണ്. അതുകൊണ്ട് തന്നെ ഇസ്രായേലുമായുള്ള മത്സരം ഉപേക്ഷിക്കണം- മെസ്സിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ്.

കേട്ടാല്‍ ആവേശം

കേട്ടാല്‍ ആവേശം

കേട്ടാല്‍ ഏത് മനുഷ്യനും ആവേശം തോന്നുന്ന വാക്കുകള്‍ തന്നെ ആണിത്. ലോക വ്യാപകമായിത്തന്നെ ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെടുന്നും ഉണ്ട്. കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ ആണെങ്കില്‍, അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ നവ നായകന്‍ ആയിപ്പോലും മെസ്സിയെ വിശേഷിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ടിവൈസി സ്‌പോര്‍സ്

ടിവൈസി സ്‌പോര്‍സ്

മെസ്സി ടിവൈസി സ്‌പോര്‍ട്‌സിനോട് പറഞ്ഞു എന്നരീതിയില്‍ ആണ് ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട്. അര്‍ജന്റീനയിലെ പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് ചാനലുകളില്‍ ഒന്നാണ് ടിവൈസി സ്‌പോര്‍ട്‌സ്. എന്നാല്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലോ വെബ്‌സൈറ്റിലോ ഇങ്ങനെ ഒരു വാര്‍ത്തയേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്

കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്

ഒരുപക്ഷേ, മെസ്സി ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്കുകള്‍ തന്നെ ആയിരിക്കും ഇത്. അതുകൊണ്ട് തന്നെ ആകും ഇതിന് വലിയ തോതില്‍ സ്വീകാര്യതയും ലഭിച്ചത്. പക്ഷേ, ലയണല്‍ മെസ്സി എന്ന ഫുട്‌ബോള്‍ താരത്തിന് ഇസ്രായേലിനെതിരെ അങ്ങനെയൊക്കെ പറയാന്‍ പറ്റുമോ എന്ന ചോദ്യവും ബാക്കിയാണ്.

അന്താരാഷ്ട്ര ബ്രാന്‍ഡ്

അന്താരാഷ്ട്ര ബ്രാന്‍ഡ്

മെസ്സി ഒരു ഫുട്‌ബോള്‍ താരം മാത്രമല്ല. അന്താരാഷ്ട്ര ബ്രാന്‍ഡ് കൂടിയാണ്. പല പമ്പനികളുടേയും ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷമാണ് അഡിഡാസുമായി ഒരു ആജീവനാന്ത കരാറില്‍ ഒപ്പിട്ടത്. ഇസ്രായേല്‍ പോലൊരു രാജ്യത്തെ കുറിച്ച് ഇത്തരം ഒരു പരാമര്‍ശം നടത്താന്‍ മെസ്സിയുടെ ബ്രാന്‍ഡ് വാല്യു അനുവദിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്.

പ്രതിഷേധം ഉണ്ടായിരിക്കാം

പ്രതിഷേധം ഉണ്ടായിരിക്കാം

ഇസ്രായേലുമായി സൗഹൃദ മത്സരം കളിക്കുന്നതില്‍ ഒരുപക്ഷേ മെസ്സിക്കും എതിര്‍പ്പുണ്ടായിരിക്കാം. ഹിഗ്വെയ്‌നെ പോലുള്ളവര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ ശരിയായ തീരുമാനത്തില്‍ എത്തി എന്നാണ് ഹിഗ്വെയ്ന്‍ പ്രതികരിച്ചത്. എന്നാല്‍ പറയാത്ത പ്രതികരണം മെസ്സിയുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത് ശരിയാണോ എന്ന ചോദ്യം ബാക്കിയാണ്.

മെസ്സി തന്നെ പ്രധാനം

മെസ്സി തന്നെ പ്രധാനം

ഇസ്രായേലിനെതിരെ സൗഹൃദ മത്സരം കളിക്കുകയാണെങ്കില്‍ മെസ്സിയുടെ ജേഴ്‌സി കത്തിച്ച് പ്രതിഷേധിക്കും എന്നായിരുന്നു പല പലസ്തീന്‍ പ്രതിഷേധക്കൂട്ടായ്മകളും വ്യക്തമാക്കിയിരുന്നത്. കൂടാതെ മത്സരത്തിന് സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നു. കടിത്ത പ്രതിഷേധങ്ങളും, ടീം അംഗങ്ങളുടെ എതിര്‍പ്പും കൂടി ആയപ്പോള്‍ ആണ് അര്‍ജന്റീന മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

 ഇസ്രായേലിന്റെ അപേക്ഷ തള്ളി

ഇസ്രായേലിന്റെ അപേക്ഷ തള്ളി

ഇസ്രായേലിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മത്സരത്തില്‍ നിന്ന് പിന്‍മാറരുതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീന പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലം ഒന്നും ഉണ്ടായില്ല. മോശമായ തീരുമാനം എന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇതിനോട് പ്രതികരിച്ചത്.

English summary
Match Cancelled with Israel: Did Lionel Messi say anything against Israel?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X