ഇനിയും പരീക്ഷണം അനുവദിക്കില്ല!! ഇനി കളിച്ചാൽ സർവ്വ നാശം!!! മുന്നറിയിപ്പുമായി അമേരിക്ക

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടൺ: ഉത്തരകൊറിയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. ഇനി ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ രാജ്യത്തിന്റെ അന്ത്യമായിരിക്കുമെന്ന് ജിം മാറ്റിസ് പ്രസ്തവനയിൽ അറിയിച്ചു.ഇത്തവണ ഉത്തര കൊറിയക്കെതിരെ ശക്തമായ ഭാഷയിലാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎസിനെതിരായ നീക്കങ്ങളിൽ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന്റ തൊട്ട് പിന്നാലെ യാണ് മാറ്റിസ് മുന്നറിപ്പുമായി രംഗത്തെത്തിരിക്കുന്നത്.

അവസാനം കേന്ദ്രവും സമ്മതിച്ചു!!! വർഗീയ സംഘർഷങ്ങളുടെ സ്വന്തം നാട് യുപി!!! കേരളമല്ല!!!

ഉത്തരകൊറിയ സ്വയം ഒറ്റപ്പെടുന്ന നിലപാടുകള്‍ തിരുത്തുകയും ആണവയുധങ്ങള്‍ താഴെവെയ്ക്കാന്‍ തയ്യാറാവുകയും വേണം. അല്ലാത്ത പക്ഷം അത് ഭരണകൂടത്തിന്റെ അവസാനവും ജനങ്ങളുടെ നാശവും വിളിച്ചുവരുത്തുമെന്ന് ജിം മാറ്റിസ് വ്യക്തമാക്കി. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ആഗോള ഭീഷണി നേരിടാൻ അമേരിക്കയുടെ എല്ലാ വകുപ്പുകളും ശ്രമിക്കുന്നുണ്ടെന്നും സഖ്യരാജ്യങ്ങളുടെ സൈന്യം എന്തിനെ നേരിടാനും സുസജ്ജമാണെന്നും മാറ്റിസ് പറഞ്ഞു.

 ഉത്തര കൊറിയക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

ഉത്തര കൊറിയക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

ഉത്തര കൊറിയക്കെതികെ നിലപാട് കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇത്തണ കടുത്ത ഭാഷയിലാണ് അമേരിക്ക കൊറിയക്കെതിരെ രംഗത്തെത്തിയത്. ഇനിയും പ്രകോപനം സൃഷ്ടിച്ചാല്‍ അത് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും അന്ത്യമായിരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വ്യക്തമാക്കി.

ഉത്തരകൊറിയക്കെതിരെ ഏതു രീതിയിലും ചെറുത്തു നിൽക്കും

ഉത്തരകൊറിയക്കെതിരെ ഏതു രീതിയിലും ചെറുത്തു നിൽക്കും

ഉത്തരകൊറിയയുമായി ആയുധങ്ങളുടെ കാര്യത്തിലായാലും പോരാട്ടത്തിന്റെ കാര്യത്തിലായാലു അമേരിക്കയും സഖ്യരാജ്യങ്ങളും വിജയിക്കുക തന്നെ ചെയ്യുമെന്ന് മാറ്റിസ് പ്രസ്താവനയില്‍ പറയുന്നു. ഏതു രീതിയിലൂള്ള ആക്രമണത്തെ അമേരിക്ക ചെറുത്തു നിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്.നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ആഗോള ഭീഷണി നേരിടാൻ അമേരിക്കയുടെ എല്ലാ വകുപ്പുകളും ശ്രമിക്കുന്നുണ്ടെന്നും സഖ്യരാജ്യങ്ങളുടെ സൈന്യം എന്തിനെ നേരിടാനും സുസജ്ജമാണെന്നും മാറ്റിസ് പറഞ്ഞു.

അമേരിക്കയെ നശിപ്പിക്കാൻ അനുവദിക്കില്ല

അമേരിക്കയെ നശിപ്പിക്കാൻ അനുവദിക്കില്ല

ആണവായുധങ്ങളിലൂടെ അമേരിക്കയെ നശിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബുധനാഴ്ച ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ആണവശേഷി മുന്‍കാലങ്ങളെ അപേക്ഷിച്ച് ശക്തമാണ്. എന്നാല്‍ ഇത് ഉപയോഗിക്കേണ്ട അവസ്ഥ വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

ട്രംപിന്റേത് വിഡ്ഢിത്തക്കൂമ്പാരങ്ങൾ

ട്രംപിന്റേത് വിഡ്ഢിത്തക്കൂമ്പാരങ്ങൾ

ട്രംപ് യുദ്ധഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കു ശേഷമാണ് ഉത്തരകൊറിയയുടെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ ആക്രമിക്കുമെന്നും തകര്‍ത്ത് തരിപ്പണമാക്കുമെന്നുമുള്ള ട്രംപിന്റെ ഭീഷണികള്‍ വിഡ്ഢിത്തക്കൂമ്പാരങ്ങളെന്ന് ഉത്തരകൊറിയ അറിയിച്ചു.

അമേരിക്കയെ തകർക്കുമെന്ന് ഉത്തര കൊറിയ

അമേരിക്കയെ തകർക്കുമെന്ന് ഉത്തര കൊറിയ

മധ്യദൂര മിസൈലായ ഹാസ്വോങ്-12 ആയിരിക്കും അമേരിക്കന്‍ സൈനിക താവളം തകര്‍ക്കാന്‍ ഉപയോഗിക്കുകയെന്നും കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് ഭരണാധികാരിയായ കിം ജോങ് ഉന്‍ ആയിരിക്കും. മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മിസൈൽ പരീക്ഷണം അവസാനിപ്പിക്കണമെന്ന് യുഎസ്

മിസൈൽ പരീക്ഷണം അവസാനിപ്പിക്കണമെന്ന് യുഎസ്

മിസൈല്‍ പരീക്ഷണങ്ങളും ആണവ പരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയക്കെതിരെ യുദ്ധം ചെയ്യുമെന്നും രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ലോകത്തില്‍ ഇതുവരെ ഉണ്ടാകാത്ത വിധത്തിലുള്ള ആക്രമണം നേരിടാന്‍ ഉത്തരകൊറിയ തയ്യാറാകണമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിരുന്നു.

യുഎന്നിന്റെ ഉപരോധം

യുഎന്നിന്റെ ഉപരോധം

യുഎൻ ഉപരോധം ഏര്‍പ്പെടുത്തിയിട്ടു പോലും ആയുധ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉത്തരകൊറിയയുടെ നിലപാട്. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ കല്‍ക്കരി, ഇരമ്പയിര്, ലെഡ്, കടല്‍ വിഭവങ്ങള്‍ എന്നിവയ്ക്കാണ് കയറ്റുമതി ഉപരോധം ഏര്‍പ്പെടുത്തിയത്. എന്തൊക്കെ സംഭവിച്ചാലും ഇപ്പോഴത്തെ ആണവ പദ്ധതിയുമായി ഉത്തരകൊറിയയ മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

English summary
U.S. Defense Secretary Jim Mattis on Wednesday told North Korea it must stop any action that would "lead to the end of its regime" and "stand down" in its pursuit of nuclear weapons.
Please Wait while comments are loading...