രണ്ടായി പിളർന്ന് കൂറ്റൻ കപ്പൽ, ടണ്‍ കണക്കിന് ക്രൂഡോയിൽ കടലിൽ ഒഴുകുന്നു; കാത്തിരിക്കുന്ന ദുരന്തം..!
പോര്‍ട്ട് ലൂയിസ്: മൗറീഷ്യസിന്റെ തീരത്തെ പവിഴപ്പുറ്റിലടിച്ച എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എം വി വാകാഷിയോ എന്ന കപ്പലാണ് ഇടിച്ച് രണ്ടായി പിളര്‍ന്നത്. തകര്‍ന്ന കപ്പലില്‍ നിന്ന് ഒഴുകിയെത്തുന്ന ക്രൂഡോയില്‍ പ്രദേശത്ത് പരക്കുകയാണ്. ഇത് വലിയ പാരിസ്ഥിതിക ദുരന്തമുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളില്‍ ഒന്നാണ് മൗറീഷ്യസ്. ഇപ്പോള്‍ ക്രൂഡോയില്‍ കടലില്‍ പരക്കുന്നത് രാജ്യത്തെ സംബന്ധിച്ച് കനത്ത് തിരിച്ചടിയാണ്. ക്രൂഡോയില്‍ പരക്കുന്നതിന്റെ വ്യാപ്തി ഇപ്പോള്‍ കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

പവിഴപ്പുറ്റില്‍ ഇടിച്ചു
ഓയിലുമായി ചൈനയില്‍ നിന്ന് ബ്രസീലുമായുള്ള യാത്രക്കിടെ ജൂലൈ 25നാണ് കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചത്. തുടര്‍ന്ന് തിരമാലകളുടെ തുടര്‍ച്ചായയ ശക്തമായ ഇടിയേറ്റ് കപ്പലിന്റെ പൊട്ടല്‍ വലുതാവുകയും ചെയ്തു. തുടര്‍ന്ന് രണ്ടായിപിളരുകയായിരുന്നു. അതേസമയം കപ്പല്‍ തകരാനുള്ള അപകടകാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ടണ്‍
ഇതോടെ ആയിരക്കണക്കിന് ടണ്‍ എണ്ണയാണ് കടലിലീടെ ഒഴുകി പ്രദേശത്ത് പരക്കുന്നത്. ഇത് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസ കേന്ദ്രത്തിന് കനത്ത വെല്ലുവിളിയായിരിക്കുകയാണ്. മേഖലയിലെ കണ്ടല്‍ കാടുകള്‍ക്കെല്ലാം ഇത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പാരിസ്ഥിതിക അടിയന്തരാവസ്ഥ
സംഭവത്തെ തുടര്‍ന്ന് മൗറീഷ്യസില്‍ സര്‍ക്കാര്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇനി കപ്പലില്‍ ഏകദേശം 3000 ടണ്‍ എണ്ണയാണുള്ളത്. ഇത് ഏത്രയും പെട്ടെന്ന് പമ്പ് ചെയ്തെടുക്കാനുള്ള ശ്രമത്തിലാണ് മേഖലയില്‍ നിലയുറപ്പിച്ച രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. എണ്ണ കടലിലേക്ക് ഒഴുകുന്നതോടെ പവിഴപ്പുറ്റുകള്‍ക്കും ഇത് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൂടാതെ മത്സ്യസമ്പത്തിനെയും ഇത് കാര്യമായി ബാധിക്കുമെന്ന് പാരിസ്ഥിതിക സംഘടനകള്‍ മുന്നറിയിപ്പ് നല്കി.

ആക്ഷേപം
അതേസമയം, മൗറീഷ്യസിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയക്കുമെന്ന് ജപ്പാനീസ് പാരിസ്ഥിതിക മന്ത്രി ഷിന്‍ജിറോ കൊയിസുമി അറിയിച്ചിട്ടുണ്ട്. എന്നാല്‍ അപകടം നടന്നിട്ട് ഇത്ര ദിവസമായിട്ടും എണ്ണ ഒഴിവാക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

കാലാവസ്ഥ
പ്രദേശത്തെ മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്ഡത്തനം നടത്താന്‍ ബുദ്ധിമുട്ടിക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിവരം. എത്രയും പെട്ടെന്ന് മേഖലയിലെ എണ്ണ നീക്കം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് വ്യക്തമാക്കി. ദിവസങ്ങള്‍ കഴിയും തോറും എണ്ണ പരക്കുന്നത് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഇത് വലിയ ദുരന്തത്തിലേക്കാണ് മൗറീഷ്യസിനെ എത്തിക്കുക.

സഹായവുമായി ഇന്ത്യ
അതേസമയം, കപ്പലില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ച തടയുന്നതിനാവശ്യമായ സഹായങ്ങള്‍ എത്തിച്ചുനല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. വിദഗ്ദരും ഉപകരണങ്ങളും മൗറീഷ്യസിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 30 ടണ്ണിലധികം ഉപകരണങ്ങളും മറ്റ് വസ്തുക്കളും ഇന്ത്യ വ്യോമസേന വിമാനത്തില്‍ അയച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications