കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടായി പിളർന്ന് കൂറ്റൻ കപ്പൽ, ടണ്‍ കണക്കിന് ക്രൂഡോയിൽ കടലിൽ ഒഴുകുന്നു; കാത്തിരിക്കുന്ന ദുരന്തം..!

Google Oneindia Malayalam News

പോര്‍ട്ട് ലൂയിസ്: മൗറീഷ്യസിന്റെ തീരത്തെ പവിഴപ്പുറ്റിലടിച്ച എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എം വി വാകാഷിയോ എന്ന കപ്പലാണ് ഇടിച്ച് രണ്ടായി പിളര്‍ന്നത്. തകര്‍ന്ന കപ്പലില്‍ നിന്ന് ഒഴുകിയെത്തുന്ന ക്രൂഡോയില്‍ പ്രദേശത്ത് പരക്കുകയാണ്. ഇത് വലിയ പാരിസ്ഥിതിക ദുരന്തമുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളില്‍ ഒന്നാണ് മൗറീഷ്യസ്. ഇപ്പോള്‍ ക്രൂഡോയില്‍ കടലില്‍ പരക്കുന്നത് രാജ്യത്തെ സംബന്ധിച്ച് കനത്ത് തിരിച്ചടിയാണ്. ക്രൂഡോയില്‍ പരക്കുന്നതിന്റെ വ്യാപ്തി ഇപ്പോള്‍ കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

 അറസ്റ്റിലായ ചൈനീസ് പൌരൻ ദലൈലാമയെക്കുറിച്ച് വിവരങ്ങളറിയാൻ കൈക്കുലി നൽകി? വെളിപ്പെടുത്തി ഐടി വകുപ്പ് അറസ്റ്റിലായ ചൈനീസ് പൌരൻ ദലൈലാമയെക്കുറിച്ച് വിവരങ്ങളറിയാൻ കൈക്കുലി നൽകി? വെളിപ്പെടുത്തി ഐടി വകുപ്പ്

പവിഴപ്പുറ്റില്‍ ഇടിച്ചു

പവിഴപ്പുറ്റില്‍ ഇടിച്ചു

ഓയിലുമായി ചൈനയില്‍ നിന്ന് ബ്രസീലുമായുള്ള യാത്രക്കിടെ ജൂലൈ 25നാണ് കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചത്. തുടര്‍ന്ന് തിരമാലകളുടെ തുടര്‍ച്ചായയ ശക്തമായ ഇടിയേറ്റ് കപ്പലിന്റെ പൊട്ടല്‍ വലുതാവുകയും ചെയ്തു. തുടര്‍ന്ന് രണ്ടായിപിളരുകയായിരുന്നു. അതേസമയം കപ്പല്‍ തകരാനുള്ള അപകടകാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ടണ്‍

ആയിരക്കണക്കിന് ടണ്‍

ഇതോടെ ആയിരക്കണക്കിന് ടണ്‍ എണ്ണയാണ് കടലിലീടെ ഒഴുകി പ്രദേശത്ത് പരക്കുന്നത്. ഇത് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസ കേന്ദ്രത്തിന് കനത്ത വെല്ലുവിളിയായിരിക്കുകയാണ്. മേഖലയിലെ കണ്ടല്‍ കാടുകള്‍ക്കെല്ലാം ഇത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പാരിസ്ഥിതിക അടിയന്തരാവസ്ഥ

പാരിസ്ഥിതിക അടിയന്തരാവസ്ഥ

സംഭവത്തെ തുടര്‍ന്ന് മൗറീഷ്യസില്‍ സര്‍ക്കാര്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇനി കപ്പലില്‍ ഏകദേശം 3000 ടണ്‍ എണ്ണയാണുള്ളത്. ഇത് ഏത്രയും പെട്ടെന്ന് പമ്പ് ചെയ്‌തെടുക്കാനുള്ള ശ്രമത്തിലാണ് മേഖലയില്‍ നിലയുറപ്പിച്ച രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. എണ്ണ കടലിലേക്ക് ഒഴുകുന്നതോടെ പവിഴപ്പുറ്റുകള്‍ക്കും ഇത് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൂടാതെ മത്സ്യസമ്പത്തിനെയും ഇത് കാര്യമായി ബാധിക്കുമെന്ന് പാരിസ്ഥിതിക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

 ആക്ഷേപം

ആക്ഷേപം

അതേസമയം, മൗറീഷ്യസിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയക്കുമെന്ന് ജപ്പാനീസ് പാരിസ്ഥിതിക മന്ത്രി ഷിന്‍ജിറോ കൊയിസുമി അറിയിച്ചിട്ടുണ്ട്. എന്നാല്‍ അപകടം നടന്നിട്ട് ഇത്ര ദിവസമായിട്ടും എണ്ണ ഒഴിവാക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

കാലാവസ്ഥ

കാലാവസ്ഥ

പ്രദേശത്തെ മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്ഡത്തനം നടത്താന്‍ ബുദ്ധിമുട്ടിക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. എത്രയും പെട്ടെന്ന് മേഖലയിലെ എണ്ണ നീക്കം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് വ്യക്തമാക്കി. ദിവസങ്ങള്‍ കഴിയും തോറും എണ്ണ പരക്കുന്നത് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഇത് വലിയ ദുരന്തത്തിലേക്കാണ് മൗറീഷ്യസിനെ എത്തിക്കുക.

സഹായവുമായി ഇന്ത്യ

സഹായവുമായി ഇന്ത്യ

അതേസമയം, കപ്പലില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ച തടയുന്നതിനാവശ്യമായ സഹായങ്ങള്‍ എത്തിച്ചുനല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. വിദഗ്ദരും ഉപകരണങ്ങളും മൗറീഷ്യസിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 30 ടണ്ണിലധികം ഉപകരണങ്ങളും മറ്റ് വസ്തുക്കളും ഇന്ത്യ വ്യോമസേന വിമാനത്തില്‍ അയച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഓർഡർ ചെയ്തത് 1400 രൂപയുടെ പവർ ബാങ്ക്: ലഭിച്ചത് 8000 രൂപയുടെ ഫോൺ; കൈയിൽ വച്ചോളു എന്ന് ആമസോൺഓർഡർ ചെയ്തത് 1400 രൂപയുടെ പവർ ബാങ്ക്: ലഭിച്ചത് 8000 രൂപയുടെ ഫോൺ; കൈയിൽ വച്ചോളു എന്ന് ആമസോൺ

രാജാവിനെക്കാള്‍ വലിയ രാജഭക്തി, പിഎസ്‌സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ളപൂശുകയാണെന്ന് ചെന്നിത്തലരാജാവിനെക്കാള്‍ വലിയ രാജഭക്തി, പിഎസ്‌സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ളപൂശുകയാണെന്ന് ചെന്നിത്തല

ചാനൽ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന് ഫോണ്‍ കൈമാറി അനില്‍ അക്കര, അന്തര്‍ധാര സജീവം? പ്രതികരിച്ച് നേതാക്കൾചാനൽ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന് ഫോണ്‍ കൈമാറി അനില്‍ അക്കര, അന്തര്‍ധാര സജീവം? പ്രതികരിച്ച് നേതാക്കൾ

English summary
Mauritius oil spill; Crude oil spreads out to sea from the split ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X