ട്രംപ് പാകിസ്താന് ഭീഷണി! പാകിസ്താന്റെ ഭയത്തിന് പിന്നില്‍ എന്ത്
ഡൊണാള്‍ഡ് ട്രംപ് വച്ചുപുലര്‍ത്തുന്ന ഇസ്ലാംവിരുദ്ധ നിലപാടുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം
ഇസ്ലാമാബാദ്: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഭീഷണിയാവുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്. ഡൊണാള്‍ഡ് ട്രംപ് വച്ചുപുലര്‍ത്തുന്ന ഇസ്ലാംവിരുദ്ധ നിലപാടുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെയും ഭീകരസംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനെ ഇന്ത്യയെ എന്നപോലെ അമേരിക്കയും എതിര്‍ക്കുന്നുണ്ട്.
ഇന്ത്യയില്‍ പാക് ഭീകരസംഘടനകള്‍ നടത്തിയ മുംബൈ ഭീകരാക്രമണം, പഠാന്‍കോട്ട് ഭീകരാക്രമണം, ഉറി ഭീകരാക്രമണം എന്നിവയാണ് പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നതിന് പിന്നിലുള്ള കാരണം. ഈ വിഷയങ്ങളില്‍ അമേരിക്കയും ഈ നിലപാട് തന്നെയാണ് വച്ചുപുലര്‍ത്തുന്നത്.

പാകിസ്താന് ട്രംപിനെ ഭയക്കുന്നു
ബില്യണയറായ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായാല്‍ പാക് വിരുദ്ധ നിലപാടായിരിക്കും സ്വീകരിക്കുകയെന്നാണ് പാക് പണ്ഡിതരുടെ വിലയിരുത്തല്‍. ദി ഡോണ്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഹിലരിയുടെ പാകിസ്താന് അനുഭാവം
പാകിസ്താന് അനുഭാവം പുലര്‍ത്തുന്ന ഹിലരിയുടെ വിജയത്തെയാണ് പാകിസ്താന് സ്വപ്നം കണ്ടിരുന്നത്. ഹിലരിയുടെ അടുത്ത സഹായി ഹുമാ ആബ്ദീന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഹിലരി വിജയിച്ചാല്‍ പാകിസ്താന് പൗരത്വമുള്ള ഹുമയ്ക്ക് വൈറ്റ് ഹൗസില്‍ ആധിപത്യമുണ്ടാകുമെന്നും അമേരിക്ക ഭയന്നിരുന്നു.

ഭീകരവാദത്തോടുള്ള പാക് നിലപാട്
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നിലപാടിനെതിരെ നേരത്തെ പരസ്യമായി രംഗത്തുവന്ന ട്രംപ് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്കൊപ്പം അമേരിക്ക ചേരുന്നതിലുള്ള അപകടവും പാകിസ്താന് മുന്‍കൂട്ടി കാണുന്നുണ്ട്.

ഒസാമാ ബിന്ലാദന് അഭയം നല്‍കിയത്....
അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമാ ബിന്ലാദന് അഭയം നല്‍കിയതില്‍ മാപ്പ് പറയാന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കെ ട്രംപ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

ഭീകരവാദത്തോടുള്ള പാക് നിലപാട്
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നിലപാടിനെതിരെ നേരത്തെ പരസ്യമായി രംഗത്തുവന്ന ട്രംപ് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്കൊപ്പം അമേരിക്ക ചേരുന്നതിലുള്ള അപകടവും പാകിസ്താന് മുന്‍കൂട്ടി കാണുന്നുണ്ട്.

ട്രംപിന്റെ ഇസ്ലമോഫോബിയ
ഇസ്ലാം വിരുദ്ധ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ട്രംപിന്റെ ഇസ്ലാമോഫോബിയയും വര്‍ഗ്ഗീസ ചിന്താഗതിയും പാകിസ്താന് ഭീഷണിയാവും. ഇത് രാജ്യത്തെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിന് ഇടയാക്കുമെന്നും പാകിസ്താന് ഭയക്കുന്നു.

ഇന്ത്യ- പാക് പ്രശ്നത്തിന് പരിഹാരമോ
കശ്മീരിന്റെ പേരില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പാകിസ്താന് വച്ചുപുലര്‍ത്തുന്ന ശുഭപ്രതീക്ഷ.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications