കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് പാകിസ്താന് ഭീഷണി! പാകിസ്താന്റെ ഭയത്തിന് പിന്നില്‍ എന്ത്

ഡൊണാള്‍ഡ് ട്രംപ് വച്ചുപുലര്‍ത്തുന്ന ഇസ്ലാംവിരുദ്ധ നിലപാടുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം

Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഭീഷണിയാവുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. ഡൊണാള്‍ഡ് ട്രംപ് വച്ചുപുലര്‍ത്തുന്ന ഇസ്ലാംവിരുദ്ധ നിലപാടുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെയും ഭീകരസംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനെ ഇന്ത്യയെ എന്നപോലെ അമേരിക്കയും എതിര്‍ക്കുന്നുണ്ട്.

ഇന്ത്യയില്‍ പാക് ഭീകരസംഘടനകള്‍ നടത്തിയ മുംബൈ ഭീകരാക്രമണം, പഠാന്‍കോട്ട് ഭീകരാക്രമണം, ഉറി ഭീകരാക്രമണം എന്നിവയാണ് പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നതിന് പിന്നിലുള്ള കാരണം. ഈ വിഷയങ്ങളില്‍ അമേരിക്കയും ഈ നിലപാട് തന്നെയാണ് വച്ചുപുലര്‍ത്തുന്നത്.

 പാകിസ്താന്‍ ട്രംപിനെ ഭയക്കുന്നു

പാകിസ്താന്‍ ട്രംപിനെ ഭയക്കുന്നു

ബില്യണയറായ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായാല്‍ പാക് വിരുദ്ധ നിലപാടായിരിക്കും സ്വീകരിക്കുകയെന്നാണ് പാക് പണ്ഡിതരുടെ വിലയിരുത്തല്‍. ദി ഡോണ്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഹിലരിയുടെ പാകിസ്താന്‍ അനുഭാവം

ഹിലരിയുടെ പാകിസ്താന്‍ അനുഭാവം

പാകിസ്താന് അനുഭാവം പുലര്‍ത്തുന്ന ഹിലരിയുടെ വിജയത്തെയാണ് പാകിസ്താന്‍ സ്വപ്‌നം കണ്ടിരുന്നത്. ഹിലരിയുടെ അടുത്ത സഹായി ഹുമാ ആബ്ദീന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഹിലരി വിജയിച്ചാല്‍ പാകിസ്താന്‍ പൗരത്വമുള്ള ഹുമയ്ക്ക് വൈറ്റ് ഹൗസില്‍ ആധിപത്യമുണ്ടാകുമെന്നും അമേരിക്ക ഭയന്നിരുന്നു.

ഭീകരവാദത്തോടുള്ള പാക് നിലപാട്

ഭീകരവാദത്തോടുള്ള പാക് നിലപാട്

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നിലപാടിനെതിരെ നേരത്തെ പരസ്യമായി രംഗത്തുവന്ന ട്രംപ് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ചേരുന്നതിലുള്ള അപകടവും പാകിസ്താന്‍ മുന്‍കൂട്ടി കാണുന്നുണ്ട്.

 ഒസാമാ ബിന്‍ലാദന് അഭയം നല്‍കിയത്....

ഒസാമാ ബിന്‍ലാദന് അഭയം നല്‍കിയത്....

അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമാ ബിന്‍ലാദന് അഭയം നല്‍കിയതില്‍ മാപ്പ് പറയാന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കെ ട്രംപ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

ഭീകരവാദത്തോടുള്ള പാക് നിലപാട്

ഭീകരവാദത്തോടുള്ള പാക് നിലപാട്

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നിലപാടിനെതിരെ നേരത്തെ പരസ്യമായി രംഗത്തുവന്ന ട്രംപ് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ചേരുന്നതിലുള്ള അപകടവും പാകിസ്താന്‍ മുന്‍കൂട്ടി കാണുന്നുണ്ട്.

ട്രംപിന്റെ ഇസ്ലമോഫോബിയ

ട്രംപിന്റെ ഇസ്ലമോഫോബിയ

ഇസ്ലാം വിരുദ്ധ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ട്രംപിന്റെ ഇസ്ലാമോഫോബിയയും വര്‍ഗ്ഗീസ ചിന്താഗതിയും പാകിസ്താന് ഭീഷണിയാവും. ഇത് രാജ്യത്തെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിന് ഇടയാക്കുമെന്നും പാകിസ്താന്‍ ഭയക്കുന്നു.

 ഇന്ത്യ- പാക് പ്രശ്‌നത്തിന് പരിഹാരമോ

ഇന്ത്യ- പാക് പ്രശ്‌നത്തിന് പരിഹാരമോ

കശ്മീരിന്റെ പേരില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പാകിസ്താന്‍ വച്ചുപുലര്‍ത്തുന്ന ശുഭപ്രതീക്ഷ.

English summary
May Pakistan scared of newly elected Donald Trump. One prominent in the list is Pakistan - a nation that was once asked by Trump to apologise for sheltering Osama Bin Laden.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X