പാശ്ചാത്യ സംസ്‌കാരം ഇഷ്ടമല്ലാത്ത മുസ്ലീങ്ങള്‍ പെട്ടികെട്ടിക്കോളാന്‍ ഡച്ച് മേയര്‍
റോട്ടര്‍ഡാം: പാശ്ചാത്യ സംസ്‌കാരം ഇഷ്ടമല്ലെങ്കില്‍ മുസ്ലീങ്ങളോട് പെട്ടി കെട്ടിക്കോളാന്‍ ഡച്ച് മേയര്‍. മുസ്ലീം മതം വിശ്വാസിയായ അഹമ്മദ് അബൗട്ടലബ് ആണ് ഒരു ടിവി ഷോയില്‍ ഇപ്രകാരം പറഞ്ഞത്.
നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം പട്ടണത്തിലെ മേയര്‍ ആണ് അഹമ്മദ് അബൗട്ടലബ്. 15-ാം വയസ്സില്‍ മൊറോക്കോയില്‍ നിന്ന് കുടിയേറിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

സ്വാതന്ത്ര്യം ഇഷ്ടപ്പെടാത്ത ഡച്ച് മുസ്ലീങ്ങള്‍ക്കെല്ലാം പെട്ടി പായ്ക്ക് ചെയ്ത് സ്ഥലം വിടാം എന്നായിരുന്നു പറഞ്ഞത്. മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നാണ് അഹമ്മദ് രാഷ്ട്രീയത്തിലെത്തുന്നത്. 2008 ല്‍ ആയിരുന്നു റോട്ടര്‍ഡാം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ഐക്യത്തില്‍ അദ്ദേഹം മുമ്പെടുത്ത നിലപാടുകളും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനെതിരെ തിരിയുന്നത് അംഗീകരിക്കാനാവില്ല. ചിലര്‍ ആക്ഷേപഹാസ്യപരമായി പത്രമിറക്കുന്നതിന്റെ സ്വാതന്ത്ര്യം നിങ്ങള്‍ക്കിഷ്ടപ്പെടുന്നില്ലെങ്കില്‍ പിന്നെ ഇവിടെ നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തുന്ന ചിലര്‍ കാരണം സമാധാനമായി ജീവിക്കുന്ന മുസ്ലീങ്ങള്‍ക്കും സ്വൈര്യ ജീവിതം സാധ്യമല്ലാതെ വരികയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications