കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാശ്ചാത്യ സംസ്‌കാരം ഇഷ്ടമല്ലാത്ത മുസ്ലീങ്ങള്‍ പെട്ടികെട്ടിക്കോളാന്‍ ഡച്ച് മേയര്‍

  • By Soorya Chandran
Google Oneindia Malayalam News

റോട്ടര്‍ഡാം: പാശ്ചാത്യ സംസ്‌കാരം ഇഷ്ടമല്ലെങ്കില്‍ മുസ്ലീങ്ങളോട് പെട്ടി കെട്ടിക്കോളാന്‍ ഡച്ച് മേയര്‍. മുസ്ലീം മതം വിശ്വാസിയായ അഹമ്മദ് അബൗട്ടലബ് ആണ് ഒരു ടിവി ഷോയില്‍ ഇപ്രകാരം പറഞ്ഞത്.
നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം പട്ടണത്തിലെ മേയര്‍ ആണ് അഹമ്മദ് അബൗട്ടലബ്. 15-ാം വയസ്സില്‍ മൊറോക്കോയില്‍ നിന്ന് കുടിയേറിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Ahmed Aboutelab
പാരീസില്‍ ഷാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസില്‍ ഭീകരവാദികള്‍ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്നായിരുന്നു മേയറുടെ പ്രതികരണം. ടിവി ഷോയില്‍ അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനിടെ ഇംഗ്ലീഷില്‍ പൊതുവായി ഉപയോഗിക്കുന്ന അശ്ലീല പദവും അദ്ദേഹം ഉപയോഗിച്ചു.
സ്വാതന്ത്ര്യം ഇഷ്ടപ്പെടാത്ത ഡച്ച് മുസ്ലീങ്ങള്‍ക്കെല്ലാം പെട്ടി പായ്ക്ക് ചെയ്ത് സ്ഥലം വിടാം എന്നായിരുന്നു പറഞ്ഞത്. മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നാണ് അഹമ്മദ് രാഷ്ട്രീയത്തിലെത്തുന്നത്. 2008 ല്‍ ആയിരുന്നു റോട്ടര്‍ഡാം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ഐക്യത്തില്‍ അദ്ദേഹം മുമ്പെടുത്ത നിലപാടുകളും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനെതിരെ തിരിയുന്നത് അംഗീകരിക്കാനാവില്ല. ചിലര്‍ ആക്ഷേപഹാസ്യപരമായി പത്രമിറക്കുന്നതിന്റെ സ്വാതന്ത്ര്യം നിങ്ങള്‍ക്കിഷ്ടപ്പെടുന്നില്ലെങ്കില്‍ പിന്നെ ഇവിടെ നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തുന്ന ചിലര്‍ കാരണം സമാധാനമായി ജീവിക്കുന്ന മുസ്ലീങ്ങള്‍ക്കും സ്വൈര്യ ജീവിതം സാധ്യമല്ലാതെ വരികയാണെന്നും അദ്ദേഹം പറഞ്ഞു.
English summary
Mayor of Rotterdam tells fellow Muslims who do not appreciate the 'freedoms' of living in the West to 'pack your bags
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X