കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് പിടിക്കാന്‍ വനിതാ സ്ഥാനാര്‍ത്ഥി പൂര്‍ണ നഗ്നയായി

  • By Gokul
Google Oneindia Malayalam News

മാഡ്രിഡ്: തെരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്നും വോട്ടു പിടിക്കാന്‍ പലവിധ മാര്‍ഗങ്ങളും തേടുന്ന സ്ഥാനാര്‍ത്ഥികളുണ്ട്. എന്നാല്‍ മാഡ്രിഡിലെ ഒരു വനിതാ സ്ഥാനാര്‍ത്ഥി സമ്മതിദായകരെയും എതിര്‍ സ്ഥാനാര്‍ത്ഥിയെയുമെല്ലാം ഞെട്ടിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. പൂര്‍ണ നഗ്നയായാണ് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളില്‍ സ്ഥാനം പിടിച്ചത്.

സ്‌പെയിനിലെ പോര്‍ച്യുഗലേറ്റോയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായ യൊലാന്‍ഡോ കെവ്‌സീറോ മോരിന്‍ ആണ് വാര്‍ത്തകളിലെ നായിക. നഗരത്തിലെല്ലായിടത്തും പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. രഹസ്യ ഭാഗം കൈകൊണ്ടും ചില ഭാഗങ്ങള്‍ എഴുത്തുകൊണ്ടും മറച്ചു പിടിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ നമ്മെ നഗ്നരാക്കിയിരിക്കുന്നു' എന്നാണ് പോസ്റ്ററിലെ സ്പാനിഷ് വാക്കുകള്‍.

spanish-politician

ജനങ്ങള്‍ക്ക് നല്ലതു ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വിജയം പ്രധാനമാണ്. ഇത്തരി കടന്നകൈ പ്രയോഗിച്ചതും അതിനുവേണ്ടിയാണ്. പ്രദേശത്ത് സ്വാധീനമുള്ള ഇടതു കക്ഷികള്‍ക്കെതിരെ തന്റെ വിജയം സുനിശ്ചതമാണെന്നും പാര്‍ട്ടി ഫ്രീഡം ക്ലീന്‍ ഹാന്‍ഡ്‌സ് എന്ന വലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ മോരിന്‍ മറയുന്നു.

സ്‌പെയിനിലെ മറ്റു നഗരങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പുതിയ തന്ത്രം പ്രയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്തായാലും സ്‌പെയിന്‍ പോലുള്ള ഒരു നഗരത്തില്‍ സുന്ദര്യം കാട്ടി വോട്ടു നേടാമെന്നത് കടന്നകൈ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

English summary
Mayoral candidate in Spain poses naked in campaign ad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X