Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: വാര്‍ത്ത അവതാരകയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്, ഡ്രൈവര്‍ തത്ക്ഷണം മരിച്ചു

ദുബായ്: വാഹനാപകടത്തില്‍ ടെലിവിഷന്‍ അവതാരകയ്ക്ക് ഗുരുതര പരിക്ക്. സൗദിയുടെ ഉടമസ്ഥതയിലുള്ള മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് സെന്റര്‍ (എംബിസി) ചാനലിലെ അവതാരക ഷഹ്ദ് ബല്ലാന്‍ (27) ആണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ദുബായ് മീഡിയ സിറ്റിയില്‍ നിന്നും അബുദാബിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്. ഷഹ്ദിന്റെ കാറിന്റെ ടയര്‍ പഞ്ചറാവുകയായിരുന്നു. വാഹനം നിര്‍ത്താന്‍ ഇവര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. കാര്‍ നിര്‍ത്തിയതും പിന്നില്‍ നിന്നും വന്ന മറ്റൊരു കാര്‍ അവതാരകയുടെ കാറില്‍ ഇടിച്ചു .

Shahd

ഈ കാര്‍ മുന്നില്‍ കിടന്ന മറ്റൊരു കാറില്‍ ഇടിയ്ക്കുകയും വേഗത്തില്‍ വരികയായിരുന്ന മറ്റൊരു കാര്‍ അവതാരകയുടെ കാറിനെ ഇടിച്ച് മറിയ്ക്കുകയുമായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ നടന്ന വന്‍ കൂട്ടിയിടിയില്‍ ഷഹ്ദിന്റെ ഡ്രൈവര്‍ തത്ക്ഷണം മരിയ്ക്കുകയായിരുന്നു.

അതാവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷഹ്ദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പത്തോളം ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ദുബായ് ടിവിയിലും വാര്‍ത്ത അവതാരകയായി ഷഹ്ദ് ജോലി ചെയ്തിട്ടുണ്ട്. സിറിയക്കാരിയായ ഷഹ്ദ് ദുബായിലാണ് പഠിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+