കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാല്‍ ഖഷോഗിയുടെ മൃതദേഹം സൗദിയിലേക്ക് കടത്തി.... പിന്നില്‍ സല്‍മാന്‍ രാജകുമാരന്റെ ബോഡിഗാര്‍ഡ്?

Google Oneindia Malayalam News

Recommended Video

cmsvideo
ജമാല്‍ ഖഷോഗിയുടെ മൃതദേഹം സൗദിയിലേക്ക് കടത്തി | Oneindia Malayalam

റിയാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയെ കുരുക്കിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. തുര്‍ക്കി അടുത്ത ദിവസം തന്നെ നിര്‍ണായക തെളിവുകള്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദി ഭരണകൂടത്തെയും സല്‍മാന്‍ രാജകുമാരനെയും ഒന്നടങ്കം സമ്മര്‍ദ്ദിലാക്കുന്നതാണ് പുതിയ വിവരങ്ങള്‍. സല്‍മാന്‍ രാജകുമാരന് ഖഷോഗിയുടെ മരണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങളെ മറികടന്നാണ് കൃത്യം നടത്തിയിരിക്കുന്നതെന്നാണ് സൗദിയുടെ വാദം.

അതേസമയം തുര്‍ക്കി ഈ വിഷയത്തില്‍ അന്വേഷണത്തിലാണ്. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തിലും തങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് സൗദി പറഞ്ഞിരുന്നു. ഇത് അന്താരാഷ്ട്ര സമൂഹത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. സൗദിയെ ഒറ്റപ്പെടുത്തുന്ന കാര്യങ്ങളടക്കം പല രാജ്യങ്ങളും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 15 പേരുമായി അദ്ദേഹം മല്‍പ്പിടുത്തം നടത്തിയെന്നും ഇതിനിടയിലാണ് മരണം സംഭവിച്ചതെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.

ശരീരം വെട്ടിക്കീറി

ശരീരം വെട്ടിക്കീറി

15 അംഗ ഇന്റലിജന്‍സ് ടീമിനെ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ സൗദി നിയോഗിച്ചിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് സല്‍മാന്‍ രാജകുമാരനാണെന്നാണ് റിപ്പോര്‍ട്ട്. കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഖഷോഗിയുടെ മൃതദേഹം ഇവര്‍ വെട്ടിക്കീറി സൗദിയിലേക്ക് കടത്തിയെന്നാണ് സൂചന. ഇതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി പറയുന്നു. ഖഷോഗിയുടെ മൃതദേഹം സല്‍മാന്‍ രാജാവിന്റെ ബോഡി ഗാര്‍ഡാണ് കടത്തിയതെന്നും പറയുന്നു.

ആരാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍?

ആരാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍?

സല്‍മാന്‍ രാജാവിന്റെ പ്രിയപ്പെട്ടവനായ മഹര്‍ അബ്ദുലസീസ് മുത്രിബ് എന്ന ഇന്റലിജന്‍സ് ഓഫീസറെയാണ് ഖഷോഗിയുടെ മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരാനായി നിയോഗിച്ചത്. ഇയാള്‍ ദിവസങ്ങളോളം ഖഷോഗിയെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മുത്രിബും ഖഷോഗിയെ കൊലപ്പെടുത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇയാള്‍ വലിയൊരു ബാഗിലാണ് മൃതദേഹം കടത്തിയതെന്ന് തുര്‍ക്കി പറയുന്നു.

പ്രൈവറ്റ് ജെറ്റില്‍ സൗദിയിലേക്ക്

പ്രൈവറ്റ് ജെറ്റില്‍ സൗദിയിലേക്ക്

മുത്രിബ് പ്രൈവറ്റ് ജെറ്റിലേക്ക് നാട്ടിലേക്ക് മടങ്ങിയത്. എയര്‍പോര്‍ട്ടില്‍ വെച്ച് ഇയാളുടെ ബാഗുകളൊന്നും പരിശോധിച്ചിരുന്നില്ല. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ വിഐപി ലുംഗെ വഴിയാണ് ഇയാള്‍ കടന്നുപോയത്. ഇയാള്‍ പോയതിന് പിന്നാലെ വിമാനത്താവളത്തിലെ അപായമണി അടിഞ്ഞിരുന്നു. അപ്പോഴാണ് ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങള്‍ക്കുള്ള നിര്‍ദേശം വന്നത്. എന്നാല്‍ വൈകി പോയിരുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ ഒരു കാര്യവും കണ്ടെത്താന്‍ സാധിച്ചില്ല. വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ തിരക്കിട്ട് പോവാന്‍ നോക്കിയത് സംശയാസ്പദമാണെന്ന് തുര്‍ക്കി പറയുന്നു.

ഖഷോഗിയെ കൊന്നത് തന്നെ

ഖഷോഗിയെ കൊന്നത് തന്നെ

ഖഷോഗിയെ കൊന്നത് തന്നെയെന്ന് സൗദി വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ കൂടുതല്‍ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റോഗ് ഓപ്പറേഷനിലൂടെ ഖഷോഗിയെ സൗദിയിലെത്തിക്കാനായിരുന്നു പദ്ധിയിട്ടത്. എന്നാല്‍ ഇത് പാളിപ്പോയെന്നാണ് സൗദി നല്‍കുന്ന വിശദീകരണം. കൃത്യം നടത്തിയവര്‍ തങ്ങള്‍ നിര്‍ദേശിച്ചതിനും മുകളില്‍ പ്രവര്‍ത്തിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. സംഭവിച്ചത് വലിയ തെറ്റാണെന്നും സല്‍മാന്‍ രാജകുമാരന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

15 അംഗ ടീം

15 അംഗ ടീം

മുത്രിബിന്റെ നേതൃത്വത്തിലുള്ള സംഘം കൊല നടത്തിയ ശേഷം മൃതദേഹം കാര്‍പ്പെറ്റില്‍ പൊതിഞ്ഞ് കോണ്‍സുലേറ്റിന് പുറത്തേക്ക് കടത്തിയെന്നും സൂചനയുണ്ട്. ഇത് നശിപ്പിക്കാനായി വേറെ ടീമിനെ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം സൗദിയുടെ രഹസ്യാന്വേഷണ വിഭാഗം ഉപതലവന്‍ അഹമ്മദ് അല്‍ അസീരിയും കൊല നടത്തിയ കൂട്ടത്തിലുണ്ടായിരുന്നു. ഇതാണ് കൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. അസീരിയും മുത്രിബും തമ്മില്‍ ലണ്ടനില്‍ വെച്ച് സൗഹൃദമുണ്ടായത് കൊണ്ടാണ് അദ്ദേഹവും ഇതിന്റെ ഭാഗമായത്. അതേസമയം അസീരി കൊലയുടെ ഭാഗമായിട്ടുണ്ടെങ്കില്‍ അത് സല്‍മാന്‍ രാജകുമാരന്‍ അറിയാതെയാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

പോസ്റ്റുമോര്‍ട്ടം വിദഗ്ദര്‍ അടക്കം

പോസ്റ്റുമോര്‍ട്ടം വിദഗ്ദര്‍ അടക്കം

കൊല ചെയ്യാനെത്തിയ ടീമില്‍ പോസ്റ്റ്‌മോര്‍ട്ടം വിദഗ്ദര്‍ അടക്കമുള്ളവരുണ്ടായിരുന്നു. കാലങ്ങള്‍ക്ക് മുമ്പേ സൗദി ഖഷോഗിയെ വധിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായിട്ടാണ് മനസ്സിലാവുന്നത്. ഇവര്‍ ശരീരം നാലു ഭാഗങ്ങളായി മുറിച്ചെന്നാണ് നിഗമനം. ഇത് പോസ്റ്റ്‌മോര്‍ട്ടം വിദഗ്ദന്റെ നേതൃത്വത്തിലാണ് ചെയ്തത്. തുടര്‍ന്ന് ഇത് വലിയ സ്യൂട്ട് കേസുകളിലാക്കി വനമേഖലയില്‍ മറവു ചെയ്‌തെന്നാണ് തുര്‍ക്കി പറയുന്നത്. അതേസമയം മറ്റൊരാളാണ് മറവു ചെയ്തതെന്ന് സൗദി പറയുന്നത് കൃത്യത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് തുര്‍ക്കി സംശയിക്കുന്നു.

പ്രതികളെ എന്തുചെയ്യും

പ്രതികളെ എന്തുചെയ്യും

മുത്രിബ് അടക്കമുള്ള പ്രതികളെ സൗദി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇവരെ കൈമാറണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സൗദി ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്ന ഭയം തുര്‍ക്കിക്കുണ്ട്. അങ്ങനെ വന്നാല്‍ കേസ് അട്ടിമറിക്കുന്നതിന് തുല്യമാവും. അതേസമയം ഖഷോഗി കോണ്‍സുലേറ്റില്‍ നിന്ന് പുറത്തുകടന്നു എന്ന തെറ്റിദ്ധരിപ്പിക്കാനായി അദ്ദേഹത്തിന്റെ വേഷവും ധരിച്ച് സൗദി സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറത്ത് കടന്നുവെന്നത് തെറ്റായ കാര്യമാണെന്ന് തുര്‍ക്കി പറയുന്നു. ഇക്കാര്യം സംസാരിച്ചിരുന്നെങ്കില്‍ ഖഷോഗിയെ പോലുള്ള ഒരാള്‍ കൂട്ടത്തില്‍ ഇല്ലാത്തതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങളെല്ലാം ഇവര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

തെളിവുകള്‍ക്കായി പരക്കം പാച്ചില്‍

തെളിവുകള്‍ക്കായി പരക്കം പാച്ചില്‍

തുര്‍ക്കിയും ന്യൂയോര്‍ക്ക് ടൈംസും കൊലപാതകത്തിലുള്ള തെളിവിനായി പരക്കം പാച്ചിലിലാണ്. സൗദി ഇന്റലിജന്‍സിന്റെ 15 അംഗ ടീമിന്റെ ഫോട്ടോ, ഇവര്‍ താമസിച്ച സ്ഥലം എന്നിവ തുര്‍ക്കിയുടെ കൈവശമുണ്ട്. ഇവര്‍ സൗദിയുടെ സൈന്യവുമായി സുരക്ഷാ വിഭാഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് തുര്‍ക്കി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നിരവധി തവണ തുര്‍ക്കിയിലേക്ക് സന്ദര്‍ശനം നടത്തിയതായി രേഖകളില്‍ വ്യക്തമാണ്. മുത്രെബ് സല്‍മാന്‍ രാജാവിന്റെ സ്വകാര്യ സുരക്ഷാ വിഭാഗത്തെ നയിക്കുന്നയാളാണ്.

English summary
mbs body guard took khashoggi body part to riyadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X