കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ഗറില്‍ എലിയുടെ തല: മക്‌ഡൊണാള്‍സ് നിയമ നടപടിക്ക്

  • By Muralidharan
Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: തങ്ങളുടെ ബര്‍ഗറില്‍ എലിയുടെ തല കണ്ടെത്തി എന്ന പരാതിയില്‍ പ്രമുഖ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സ് നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബര്‍ഗറില്‍ എലിയുടെ തല വെച്ച് തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് കമ്പനി പറയുന്നത്. ബര്‍ഗറില്‍ എലിയുടെ തല എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടേണ്ടി വന്നിരുന്നു.

<strong> ബര്‍ഗറില്‍ എലിയുടെ തല; മക്‌ഡൊണാള്‍ഡ്‌സ് അടച്ചുപൂട്ടി!</strong> ബര്‍ഗറില്‍ എലിയുടെ തല; മക്‌ഡൊണാള്‍ഡ്‌സ് അടച്ചുപൂട്ടി!

തങ്ങളുടെ ഇമേജിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചത് ആരായാലും അവരെ കണ്ടുപിടിക്കും. ഇതിനായി ഏറ്റവും മികച്ച അന്വേഷണ സംഘത്തെ തന്നെ കൊണ്ടുവരും. എലിയുടെ തല ബര്‍ഗറില്‍ വെച്ച് പാകം ചെയ്തതല്ല എന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് മക്‌ഡൊണാള്‍ഡ്‌സ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്രസ്താവനയിലൂടെ പുറത്തുവിട്ടിരുന്നു.

mcdonalds

നവംബര്‍ 9 നാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റില്‍ നിന്നും ബര്‍ഗറിനുള്ളില്‍ എലിയുടെ തല കിട്ടി എന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. മെക്‌സിക്കോയുള്ള ചില പത്രങ്ങളും ഈ ചിത്രം പ്രസിദ്ധീകരിച്ചു. ഇതേത്തുടര്‍ന്നാണ് മെക്‌സിക്കോ സിറ്റിയിലുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിയത്.

English summary
McDonald's Mexico says it will prosecute whoever planted a rodent's head in one of its hamburgers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X