കറുത്തനിറമായതിനാല്‍ മക്ഡൊണാള്‍ഡിലെ ഷിഫ്റ്റില്‍ നിന്നും ഒഴിവാക്കിയതായി പരാതി
ലണ്ടന്‍: നിറം കറുപ്പായതിനാല്‍ പ്രമുഖ ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്ഡൊണാള്‍ഡിലെ ഷിഫ്റ്റില്‍ നിന്നും തന്നെ ഒഴിവാക്കിയതായി യുവതിയുടെ പരാതി. ഇംഗ്ലണ്ടിലെ ഒരു മക്ഡൊണാള്‍ഡ് ശാഖയില്‍ പാര്‍ട് ടൈം ജോലി നോക്കിയിരുന്ന പതിനെട്ടുകാരിയായ ഡിവിന് ടെന്‍ ആണ് പരാതിക്കാരി. പഠനത്തോടൊപ്പം ജോലിയെടുത്തുവരികയായിരുന്നു ഡിവിന്.
ഒരു വര്‍ഷമായി മക്ഡൊണാള്ഡിനുവേണ്ടി ജോലി ചെയ്യുന്ന തന്റെ പെര്‍ഫോമന്‍സ് കുറവാണെന്ന് പറഞ്ഞാണ് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയതെന്ന് യുവതി പറയുന്നു. കറുത്തവര്‍ക്ക് അധികം ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് 20 ജോലിക്കാരുടെ മണിക്കൂറുകള്‍ ഏഷ്യന്‍ വംശജനായ മാനേജന്‍ ജസ്കരന് ഖേല സിങ് കട്ട് ചെയ്യുകയായിരുന്നു.

2014ലാണ് ബര്‍മിങ്ഹാം ബ്രാഞ്ചില്‍ ഡിവിന് ജോലിക്കു കയറിയത്. തുടക്കത്തില്‍ മണിക്കൂറുകള്‍ കുറവായിരുന്നെങ്കിലും ആഴ്ചയില്‍ നാല് പാര്‍ട് ടൈം ഷിഫ്റ്റുകളിലായി ഡിവിന് ജോലി ചെയ്തിരുന്നു. മാസം 400 പൗണ്ടോളം സമ്പാദിക്കാനും അവര്‍ക്ക് സാധിച്ചു. എന്നാല്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞമാസം ഫോണിലൂടെ അറിയിക്കുകയായിരുന്നു.
തന്റെ ജോലി സമയം കുറച്ചതിലൂടെ വലിയ വരുമാനനഷ്ടം ഉണ്ടാകും. എന്നാല്‍, കറുത്തവരെന്ന പേരില്‍ തങ്ങളെ ഒഴിവാക്കുന്നതാണ് തന്നെ ഞെട്ടിച്ചതെന്ന് യുവതി പറഞ്ഞു. മാനേജരുടെ ഫോണ്‍ സംഭാഷണം ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. മക്ഡൊണാള്‍ഡ് കമ്പനിയും വിഷയത്തില്‍ ഗൗരവമായി ഇടപെടുമെന്ന് വ്യക്തമാക്കി. തങ്ങളുടെ സ്ഥാപനത്തില്‍ വംശീയത വിദ്വേഷം അനുവദിക്കില്ലെന്നും കുറ്റക്കാരനെന്നു കണ്ടാല്‍ മാനേജരെ പുറത്താക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications