കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്തനിറമായതിനാല്‍ മക്‌ഡൊണാള്‍ഡിലെ ഷിഫ്റ്റില്‍ നിന്നും ഒഴിവാക്കിയതായി പരാതി

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: നിറം കറുപ്പായതിനാല്‍ പ്രമുഖ ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്‌ഡൊണാള്‍ഡിലെ ഷിഫ്റ്റില്‍ നിന്നും തന്നെ ഒഴിവാക്കിയതായി യുവതിയുടെ പരാതി. ഇംഗ്ലണ്ടിലെ ഒരു മക്‌ഡൊണാള്‍ഡ് ശാഖയില്‍ പാര്‍ട് ടൈം ജോലി നോക്കിയിരുന്ന പതിനെട്ടുകാരിയായ ഡിവിന്‍ ടെന്‍ ആണ് പരാതിക്കാരി. പഠനത്തോടൊപ്പം ജോലിയെടുത്തുവരികയായിരുന്നു ഡിവിന്‍.

ഒരു വര്‍ഷമായി മക്‌ഡൊണാള്‍ഡിനുവേണ്ടി ജോലി ചെയ്യുന്ന തന്റെ പെര്‍ഫോമന്‍സ് കുറവാണെന്ന് പറഞ്ഞാണ് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയതെന്ന് യുവതി പറയുന്നു. കറുത്തവര്‍ക്ക് അധികം ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് 20 ജോലിക്കാരുടെ മണിക്കൂറുകള്‍ ഏഷ്യന്‍ വംശജനായ മാനേജന്‍ ജസ്‌കരന്‍ ഖേല സിങ് കട്ട് ചെയ്യുകയായിരുന്നു.

mcdonalds2

2014ലാണ് ബര്‍മിങ്ഹാം ബ്രാഞ്ചില്‍ ഡിവിന്‍ ജോലിക്കു കയറിയത്. തുടക്കത്തില്‍ മണിക്കൂറുകള്‍ കുറവായിരുന്നെങ്കിലും ആഴ്ചയില്‍ നാല് പാര്‍ട് ടൈം ഷിഫ്റ്റുകളിലായി ഡിവിന്‍ ജോലി ചെയ്തിരുന്നു. മാസം 400 പൗണ്ടോളം സമ്പാദിക്കാനും അവര്‍ക്ക് സാധിച്ചു. എന്നാല്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞമാസം ഫോണിലൂടെ അറിയിക്കുകയായിരുന്നു.

തന്റെ ജോലി സമയം കുറച്ചതിലൂടെ വലിയ വരുമാനനഷ്ടം ഉണ്ടാകും. എന്നാല്‍, കറുത്തവരെന്ന പേരില്‍ തങ്ങളെ ഒഴിവാക്കുന്നതാണ് തന്നെ ഞെട്ടിച്ചതെന്ന് യുവതി പറഞ്ഞു. മാനേജരുടെ ഫോണ്‍ സംഭാഷണം ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. മക്‌ഡൊണാള്‍ഡ് കമ്പനിയും വിഷയത്തില്‍ ഗൗരവമായി ഇടപെടുമെന്ന് വ്യക്തമാക്കി. തങ്ങളുടെ സ്ഥാപനത്തില്‍ വംശീയത വിദ്വേഷം അനുവദിക്കില്ലെന്നും കുറ്റക്കാരനെന്നു കണ്ടാല്‍ മാനേജരെ പുറത്താക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

English summary
McDonald's worker told she couldn't have any more hours because she's BLACK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X