കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്ഗ്രാത്തിനൊപ്പം ആനയെ വെടിവെക്കാന്‍ ബ്രെറ്റ് ലീയും?

Google Oneindia Malayalam News

മാടപ്രാവ് - ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്തിന്റെ വിളിപ്പേരാണ് അത്. കാര്യം അത്യാവശ്യം സ്ലെഡ്ജിംഗ് ഒക്കെ ഉണ്ടെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക് മാടപ്രാവ് തന്നെയായിരുന്നു മക്ഗ്രാത്ത്. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഇനി മക്ഗ്രാത്തിനെ മാടപ്രാവെന്ന് വിളിക്കില്ല.

ഭാര്യ ജെയ്ന്‍ മക്ഗ്രാത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി തുടങ്ങിയ കാന്‍സര്‍ ഫൗണ്ടേഷനോട് പോലും സഹകരിക്കില്ല. അത്രയ്ക്കും അവിശ്വസനീയമാണ് ഗ്ലെന്‍ മക്ഗ്രാത്തിന്റെ ഈ ചിത്രങ്ങള്‍. ആനയെയും കാട്ടുപോത്തിനെയും മറ്റും വെടിവെച്ച് കൊന്ന ശേഷം അവയെ ചവിട്ടി നിന്ന് മക്ഗ്രാത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാഴ്ച കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി.

മക്ഗ്രാത്ത് ഒറ്റയ്ക്കല്ല, ഓസീസ് ടീമിലെ കൂട്ടുകാരന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയും ഉണ്ട് നായാട്ടിന് കൂട്ടായി. കാണൂ.

മക്ഗ്രാത്തിന്റെ ഇരകള്‍

മക്ഗ്രാത്തിന്റെ ഇരകള്‍

ക്രിക്കറ്റില്‍ വിക്കറ്റ് വീഴ്ത്തുന്ന ലാഘവത്തോടെ ഈ ഫാസ്റ്റ് ബൗളര്‍ വെടിവെച്ച് വീഴ്ത്തിയത് ഒരു ആനയെ, രണ്ട് കഴുതപ്പുലികളെ, ഒരു കാട്ടുപോത്തിനെ.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. 2008 ല്‍ സിംബാബ്‌വെയില്‍ വെച്ച് നടത്തിയ നായാട്ടിന്റെ ചിത്രങ്ങളാണ് നെറ്റില്‍ വൈറലായയത്.

 ആരാധകര്‍ ഞെട്ടിപ്പോയി

ആരാധകര്‍ ഞെട്ടിപ്പോയി

മക്ഗ്രാത്ത് നീ എന്തിനിത് ചെയ്തു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആ ആനയും മറ്റ് മൃഗങ്ങളും എന്ത് തെറ്റ് ചെയ്തിട്ടാണ്....

മക്ഗ്രാത്തിനും ദുഖമുണ്ട്

മക്ഗ്രാത്തിനും ദുഖമുണ്ട്

ജീവിതത്തിലെ മോശം സമയത്ത് ചെയ്തുപോയ ഒരു തെറ്റാണ് അതെന്ന് മക്ഗ്രാത്ത് തന്നെ സമ്മതിക്കുന്നു. അതില്‍ അദ്ദേഹത്തിന് ദുഖമുണ്ട്.

ഭാര്യ മരിച്ചത് 2008 ല്‍

ഭാര്യ മരിച്ചത് 2008 ല്‍

സ്തനാര്‍ബുദത്തെ തുടര്‍ന്ന് മക്ഗ്രാത്തിന്റെ ഭാര്യ ജെയിന്‍ മരിച്ചത് 2008 ലാണ്. ഭാര്യയുടെ മരണശേഷം കാന്‍സര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലാണ് മക്ഗ്രാത്ത്.

ബ്രെറ്റ് ലീയും ഒപ്പം

ബ്രെറ്റ് ലീയും ഒപ്പം

ഓസീസ് ടീമിലെ കൂട്ടുകാരനും ഫാസ്റ്റ് ബൗളറുമായ ബ്രെറ്റ് ലീയും മക്ഗ്രാത്തിന് ഒപ്പമുണ്ടെന്നാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്.

 ദക്ഷിണാഫ്രിക്കയിലോ

ദക്ഷിണാഫ്രിക്കയിലോ

ദക്ഷിണാഫ്രിക്കയിലെ ചിപിതാണി സഫാരി ക്യാംപില്‍ വെച്ചാണത്രെ ഈ വേട്ട നടന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.

English summary
Australian cricketer Glenn McGrath says he regrets going on an African hunting safari in 2008
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X