കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയില്‍ ക്രെയിന്‍ തകര്‍ന്നത് 'ദൈവത്തിന്‍റെ കളി', സാങ്കേതിക പിഴവുകള്‍ ഒന്നുമില്ലായിരുന്നു

Google Oneindia Malayalam News

മക്ക: മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ ദുരന്തംസാങ്കേതിക പിഴവ് മൂലം ഉണ്ടായതല്ലെന്നും ദൈവ ഹിതപ്രകാരം നടന്നതാണെന്നും മോസ്‌ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സൗദി ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ എഞ്ചിനീയര്‍. വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് സംസാരിയ്ക്കവെയാണ് എഞ്ചിനീയര്‍ ഇക്കാര്യം പറഞ്ഞത്.

തീര്‍ത്തും പ്രൊഫഷണലായിട്ടാണ് ക്രെയിന്‍ ഘടിപ്പിച്ചിരുന്നത്, യാതൊരു വിധ സാങ്കേതിക തകരാറും ഉണ്ടായിട്ടില്ല, എന്നിട്ടും ക്രെയിന്‍ തകര്‍ന്നെങ്കില്‍ ദൈവം നിശ്ചയിക്കപ്പെട്ടത് മാത്രമാണ് മക്കയില്‍ സംഭവിച്ചത്-എഞ്ചിനീയര്‍ പറയുന്നു. വെള്ളിയാഴ്ച കടുത്ത ഇടിയിലും മിന്നലിലുമാണ് കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് വീണത്. ഇന്ത്യക്കാര്‍ ഉള്‍പ്പെട 107 തീര്‍ത്ഥാടകരാണ് അപകടത്തില്‍ മരിച്ചത്.

Mecca Crash

അപകടത്തിന്റെ കാരണത്തെപ്പറ്റി അന്വേഷിയ്ക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ലക്ഷക്കണക്കിന് ആളുകളാണ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ എത്തുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ചിലര്‍ രക്ഷപ്പെടലിന്റെ ആശ്വാസവും മറ്റ് ചിലര്‍ മരിയ്ക്കാത്തതിന്റെ ദുഖവും പങ്ക് വയ്ക്കുന്നു. മക്കയില്‍ വച്ച് മരിയ്ക്കുന്നത് പുണ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ദുരന്തത്തില്‍ താനും മരിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയെന്ന ഈജിപ്ത്യന്‍ തീര്‍ത്ഥാടകന്‍ മുഹമ്മദ് ഇബ്രാഹിം പറയുന്നു. അതേ സമയം അപകടവാര്‍ത്തയറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കളുടെ നിരന്ത ഫോണ്‍വിളിയാണെന്ന് മൊറോക്കന്‍ തീര്‍ത്ഥാടക ഓം സല്‍മ പറയുന്നു. ദൈവനിശ്ചയപ്രകാരമാണ് ക്രെയിന്‍ തകര്‍ന്നതെന്ന എഞ്ചിനീയറുടെ വാദം പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിയ്ക്കുകയാണ്.

English summary
Mecca crane crash 'act of god', says engineer; King Salman vows to find cause.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X