വയസ്സ് 92, റൂപെര്‍ഡ് മര്‍ഡോക് വീണ്ടും പ്രണയത്തില്‍? കാമുകി 66കാരി ശാസ്ത്രജ്ഞ
വാഷിംഗ്ടണ്‍: മാധ്യമ ഭീമനായ റൂപ്പര്‍ഡ് മര്‍ഡോക് വീണ്ടുമൊരു പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ട്. വിരമിച്ച ശാസ്ത്രജ്ഞ എലേന സുക്കോവയാണ് പുതിയ കാമുകയെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുമ്പ് കാമുകി ആന്‍ ലെസ്ലി സ്മിത്തുമായുള്ള വിവാഹ നിശ്ചയത്തില്‍ നിന്നടക്കം മര്‍ഡോക് പിന്‍മാറിയിരുന്നു. എന്താണ് കാരണമെന്ന് പോലും പറയാതെയായിരുന്നു വിവാഹത്തില്‍ നിന്നുള്ള ഈ പിന്‍മാറ്റം.
അതിന് ശേഷമാണ് പുതിയൊരു ബന്ധത്തിലേക്ക് മര്‍ഡോക് പോയതെന്നാണ് റിപ്പോര്‍ട്ട്. എലനയ്‌ക്കൊപ്പം മര്‍ഡോക് ഒരു പായ്ക്കപ്പലില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് വൈറലായിരിക്കുകയാണ്. ഡ്രഡ്ജ് റിപ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എലനയ്‌ക്കൊപ്പം സമയം ചെലവിടുന്നതോടെ മര്‍ഡോക്കിന്റെ ഊര്‍ജസ്വലത വര്‍ധിച്ചിട്ടുണ്ടെന്നും, അദ്ദേഹം പുതിയൊരു പ്രണയത്തിലാണെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡെങ്ങാണ് എലനെയെ മര്‍ഡോക്കിന് പരിചയപ്പെടുത്തി കൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്. മോളിക്യൂളാര്‍ ബയോളജിസ്റ്റാണ് 66കാരിയായ എലേന സുക്കോവ. ലോസ് ആഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലുള്ള മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. അതിന് ശേഷമാണ് വിരമിച്ചത്. ആര്‍ട്ട് കളക്ടറും, സോഷ്യലൈറ്റുമായ ഡാഷ സുക്കോവയുടെ അമ്മയാണ് ഇവര്‍.
യുഎസ്സില്‍ അറിയപ്പെടുന്ന മുഖമാണ് ഡാഷ.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ് ചെല്‍സിയുടെ മുന്‍ ഉടമ റോമന്‍ അബ്രഹാമോവിച്ചിന്റെ ഭാര്യയായിരുന്നു ഡാഷ. 2008ലായിരുന്നു ഈ വിവാഹം. 2017ല്‍ ഇരുവരും പിരിയുകയും ചെയ്തിരുന്നു. നേരത്തെ മര്‍ഡോക് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. മുന്‍ പോലീസ് ഉദ്യോഗസ്ഥയാണ് ആന്‍ ലെസ്ലി സ്മിത്ത്.
വിവാഹത്തിനായി മര്‍ഡോക് ഇവരോട് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അമ്പരപ്പിക്കുന്ന വിധത്തില്‍ മര്‍ഡോക് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ആന്‍ ലെസ്ലിയുടെ മതപരമായ വിശ്വാസങ്ങള്‍ മര്‍ഡോക്കിന് അത്ര താല്‍പര്യമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് പിന്‍മാറിയതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ വേനല്‍കാലത്തായിരുന്നു ഇവരുടെ വിവാഹം പ്ലാന്‍ ചെയ്തിരുന്നത്. നാലാം വിവാഹത്തിലെ ഭാര്യയുമായി പിരിഞ്ഞ ശേഷമായിരുന്നു മര്‍ഡോക് ഈ വിവാഹത്തിന് തയ്യാറെടുത്തത്. മോഡലും നടിയുമായ ജെറി ഹാളായിരുന്നു മര്‍ഡോക്കിന്റെ നാലാം ഭാര്യം. ആദ്യ മൂന്ന് വിവാഹത്തിലായി മര്‍ഡോക്കിന് ആറ് കുട്ടികളുണ്ട്. ആറ് വര്‍ഷത്തോളം നീണ്ട വിവാഹ ജീവിതമായിരുന്നു ജെറി ഹാളുമായി മര്‍ഡോക്കിന് ഉണ്ടായിരുന്നത്. 1999 മുതല്‍ 2013 വരെ വെന്‍ഡി ഡെങ്ങ് ആയിരുന്നു മര്‍ഡോക്കിന്റെ ഭാര്യ. 1967 മുതല്‍ 1999ല്‍ അന്ന് മരിയയെയും, 1956 മുതല്‍ 1967 വരെ പട്രിഷ്യ ബുക്കറായിരുന്നു. 17 മില്യണിന്റെ ആസ്തി മര്‍ഡോക്കിനുണ്ട്.












Click it and Unblock the Notifications