കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനോയ് മാത്രമല്ല! ബിനീഷ് കോടിയേരിയെ ദുബായ് കോടതി തടവിന് ശിക്ഷിച്ചു! മൂന്നു കേസുകൾ, ബിനീഷ് മുങ്ങി

കോടതി തടവ് ശിക്ഷ വിധിച്ചെങ്കിലും, ബിനീഷ് കോടിയേരി ശിക്ഷ അനുഭവിക്കാതെ ദുബായിൽ നിന്നും മുങ്ങുകയായിരുന്നത്രേ.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബിനീഷ് കൊടിയേരിക്കെതിരെയും ദുബായിൽ സാമ്പത്തിക തട്ടിപ്പ് കേസ് ??

ദുബായ്: ബിനോയ് കോടിയേരി മാത്രമല്ല, സഹോദരൻ ബിനീഷ് കോടിയേരിക്കെതിരെയും ദുബായിൽ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ടെന്ന് റിപ്പോർട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി യും ദുബായിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണെന്നാണ് മാധ്യമം ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജയലളിതയുടെ അനന്തരവളും അഴിക്കുള്ളിലാകുമോ? മോഹന വാഗ്ദാനം, ദീപ കൈക്കലാക്കിയത് ലക്ഷങ്ങൾ..ജയലളിതയുടെ അനന്തരവളും അഴിക്കുള്ളിലാകുമോ? മോഹന വാഗ്ദാനം, ദീപ കൈക്കലാക്കിയത് ലക്ഷങ്ങൾ..

എന്നാൽ കോടതി തടവ് ശിക്ഷ വിധിച്ചെങ്കിലും, ബിനീഷ് കോടിയേരി ശിക്ഷ അനുഭവിക്കാതെ ദുബായിൽ നിന്നും മുങ്ങുകയായിരുന്നത്രേ. ദുബായിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണുള്ളതെന്നും മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബിനോയും ബിനീഷും...

ബിനോയും ബിനീഷും...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ബിനീഷ് കോടിയേരിക്കെതിരായ വാർത്തകളും പുറത്തുവന്നിരിക്കുന്നത്. ബിനീഷ് കോടിയേരി ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണെന്നാണ് മാധ്യമം ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 സാമ്പത്തിക തട്ടിപ്പ് കേസ്...

സാമ്പത്തിക തട്ടിപ്പ് കേസ്...

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് ദുബായ് കോടതി തടവ് ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ അനുഭവിക്കാതെ അദ്ദേഹം മുങ്ങുകയായിരുന്നുവെന്നും മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ദുബായിലെ മൂന്ന് സ്റ്റേഷനുകളിലായാണ് ബിനീഷ് കോടിയേരിക്കെതിരെ കേസുകൾ നിലനിൽക്കുന്നത്.

ബർദുബായ്...

ബർദുബായ്...

2015 ആഗസ്റ്റിൽ ബർദുബായ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ബിനീഷ് കോടിയേരിയെ കോടതി ശിക്ഷിച്ചത്. 18877/15 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷ് കോടിയേരി രണ്ടേകാൽ ലക്ഷം ദിർഹത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.

 രണ്ട്മാസം..

രണ്ട്മാസം..

2015ൽ രജിസ്റ്റർ ചെയ്ത കേസിൽ 2017ലാണ് ബിനീഷ് കോടിയേരിക്ക് കോടതി ശിക്ഷ വിധിച്ചത്. ബിനീഷ് കോടിയേരി രണ്ട് മാസം തടവ് അനുഭവിക്കണമെന്നായിരുന്നു കോടതി വിധി. ജഡ്ജി ഉമർ അത്തീഖ് മുഹമ്മദ് ദിയാബ് അൽമറി 2017 ഡിസംബർ 10ന് പുറപ്പെടുവിച്ച 48056/2017 നമ്പർ വിധിയിലാണ് ഇക്കാര്യം പറയുന്നത്.

ബാങ്കിൽ...

ബാങ്കിൽ...

ഈ കേസിന് പുറമേ ബിനീഷ് കോടിയേരിക്കെതിരെ മറ്റ് രണ്ട് കേസുകൾ കൂടി ദുബായിൽ നിലനിൽക്കുന്നുണ്ട്. ദുബായ് ഫസ്റ്റ് ഗൾഫ് ബാങ്കിൽ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിനാണ് ബർഷ പോലീസ് 2016ൽ അദ്ദേഹത്തിനെതിരെ കേസെടുത്തത്.

 കേസ്...

കേസ്...

സ്വകാര്യ ക്രെഡിറ്റ് കാർഡ് കമ്പനിയെ കബളിപ്പിച്ചതിന് 2017ലും അദ്ദേഹത്തിനെതിരെ കേസെടുത്തു. ഖിസൈസ് പോലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ചില കേസുകൾ പണം നൽകി പരിഹരിച്ചതായി സൂചനയുണ്ടെന്നും മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

അൽറഫ...

അൽറഫ...

കോടിയേരിയുടെ മക്കൾക്ക് പുറമേ സിപിഎമ്മിലെ മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ നേതാവിന്റെ മകനെതിരെയും ദുബായിൽ കേസുണ്ടെന്നും മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽറഫ പോലീസ് സ്റ്റേഷനിൽ 2016 മാർച്ച് 15ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.

 തിരിച്ചടച്ചില്ല...

തിരിച്ചടച്ചില്ല...

ദുബായിലെ ബാങ്കിൽ നിന്നും വായ്പയെടുത്ത പണം തിരിച്ചടച്ചില്ലെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. 2016 മാർച്ച് 15ന് കേസിൽ കോടതി ശിക്ഷ വിധിച്ചെങ്കിലും അതിനുമുൻപേ ഇയാൾ ദുബായിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്നു മാസം തടവ് അനുഭവിക്കണമെന്നായിരുന്നു കോടതിയുടെ വിധി.

കത്തിനിൽക്കെ...

കത്തിനിൽക്കെ...

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം കത്തിനിൽക്കെയാണ് ബിനീഷ് കോടിയേരിയെ സംബന്ധിച്ചുള്ള വാർത്തകളും പുറത്തുവന്നിരിക്കുന്നത്. സിപിഎം സംസ്ഥാന ഘടകത്തിനെ പ്രതിരോധത്തിലാക്കിയ വിവാദം കഴിഞ്ഞദിവസം മുതൽ വീണ്ടും ചർച്ചയായിരുന്നു.

യാത്രാവിലക്ക്...

യാത്രാവിലക്ക്...

ദുബായിലെ ടൂറിസം കമ്പനിയുടെ പരാതിയെ തുടർന്ന് ബിനോയ് കോടിയേരിക്ക് കഴിഞ്ഞദിവസം മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തി. തുടർന്ന് നാട്ടിലേക്ക് തിരിക്കാനായി ദുബായ് വിമാനത്താവളത്തിലെത്തിയ ബിനോയ് കോടിയേരിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെയ്ക്കുകയും ചെയ്തു.

പാസ്പോർട്ട് പിടിച്ചുവെച്ചില്ല....

പാസ്പോർട്ട് പിടിച്ചുവെച്ചില്ല....

എന്നാൽ യാത്രാവിലക്കുണ്ടെന്ന കാര്യം സമ്മതിച്ച ബിനോയ് കോടിയേരി തന്നെ തടഞ്ഞുവെച്ചെന്ന വാർത്തകൾ നിഷേധിച്ചു. തന്റെ പാസ്പോർട്ട് ആരും പിടിച്ചുവച്ചിട്ടില്ലെന്നും, യാത്രാവിലക്കിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം കഴിഞ്ഞദിവസം പ്രതികരിച്ചു.

ദുബായ്...

ദുബായ്...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണമുയർന്നിരുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയാണ് ബിനോയ് കോടിയേരിക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി നൽകിയത്. പാർട്ടി വഴി പണം തിരികെ ലഭിക്കാൻ വേണ്ടിയായിരുന്നു ജാസ് ടൂറിസം കമ്പനിയുടെ ശ്രമം.

വാർത്ത...

വാർത്ത...

എന്നാൽ സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി ലഭിച്ച കാര്യം നിമിഷങ്ങൾക്കുള്ളിൽ മാധ്യമങ്ങളിൽ വാർത്തയായി. ഇതോടെ സിപിഎം സംസ്ഥാന ഘടകവും പ്രതിരോധത്തിലായി. എന്നാൽ തന്റെ മകനെതിരായി കേസില്ലെന്നും, ഇത്തരം പരാതികൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. സംഭവം വ്യക്തിപരമെന്ന് പറഞ്ഞ് മറ്റു സിപിഎം നേതാക്കളും വിഷയത്തിൽ മൗനം പാലിച്ചു.

ആരോപണം മാത്രം...

ആരോപണം മാത്രം...

തനിക്കെതിരെ കേസില്ലെന്നും, വാർത്തകളിലുള്ളത് വെറും ആരോപണം മാത്രമാണെന്നുമാണ് ബിനോയ് കോടിയേരിയും ആദ്യം പറഞ്ഞത്. ഇതിനുപിന്നാലെ ദുബായ് പോലീസിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും അദ്ദേഹം പുറത്തുവിട്ടു. എന്നാൽ ഫെബ്രുവരി ഒന്നാം തീയതിയാണ് ജാസ് ടൂറിസം കമ്പനി ബിനോയ്ക്കെതിരെ വീണ്ടും പരാതി നൽകി. ഇതോടെയാണ് അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

പരാതിയില്ല...

പരാതിയില്ല...

തങ്ങൾക്ക് ലഭിക്കാനുള്ള പണം ലഭിച്ചാൽ കേസിനില്ലെന്നായിരുന്നു ദുബായ് കമ്പനിയുടെ നിലപാട്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി കമ്പനി പ്രതിനിധിയും യുഎഇ പൗരനുമായ അൽ മർസൂഖിയും കേരളത്തിലെത്തിയിരുന്നു.

കിടപ്പുമുറിയിൽ ഒരാൾ! ബർമുഡയും ചുരിദാർ ടോപ്പും മാത്രം! വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നത് ഇങ്ങനെ..കിടപ്പുമുറിയിൽ ഒരാൾ! ബർമുഡയും ചുരിദാർ ടോപ്പും മാത്രം! വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നത് ഇങ്ങനെ..

വാർത്തകൾ തെറ്റെന്ന് ബിനോയ് കോടിയേരി! പാസ്പോർട്ട് കൈയിലുണ്ട്, ആവശ്യപ്പെട്ടത് 36 ലക്ഷം ദിർഹം...വാർത്തകൾ തെറ്റെന്ന് ബിനോയ് കോടിയേരി! പാസ്പോർട്ട് കൈയിലുണ്ട്, ആവശ്യപ്പെട്ടത് 36 ലക്ഷം ദിർഹം...

English summary
media report;bineesh kodiyeri also punished in dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X