കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് സൗദിയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം! സൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു...

ഇക്കഴിഞ്ഞദിവസം അത്തരം പ്രചരണങ്ങൾക്കെല്ലാം അവസാനംകുറിച്ച് ഉദ്ഘാടന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിലക്കിന് ശേഷം സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യചിത്രം | Oneindia Malayalam

റിയാദ്: 35 വർഷങ്ങൾക്ക് ശേഷം സൗദിയിൽ തിയേറ്ററുകൾ തുറക്കാൻ ഒരുങ്ങുമ്പോൾ ആദ്യ ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. തിയേറ്ററുകൾ തുറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ ഉദ്ഘാടന ചിത്രത്തെക്കുറിച്ചും നിരവധി ഊഹാപോങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞദിവസം അത്തരം പ്രചരണങ്ങൾക്കെല്ലാം അവസാനംകുറിച്ച് ഉദ്ഘാടന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.

ട്രാൻസ്ജെൻഡറുകൾ ശബരിമലയിൽ! സ്ത്രീകൾക്ക് മാത്രമല്ലേ വിലക്ക്? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്...ട്രാൻസ്ജെൻഡറുകൾ ശബരിമലയിൽ! സ്ത്രീകൾക്ക് മാത്രമല്ലേ വിലക്ക്? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്...

ചെങ്കൊടിയും ഹനുമാനും തമ്മിൽ എന്താണു ബന്ധം? ലഡുവും തുളസിമാലയും സൗഭാഗ്യം കൊണ്ടുവരും...ചെങ്കൊടിയും ഹനുമാനും തമ്മിൽ എന്താണു ബന്ധം? ലഡുവും തുളസിമാലയും സൗഭാഗ്യം കൊണ്ടുവരും...

സൗദിയിലെ ഫൈസൽ രാജാവിന്റെ കഥ പറയുന്ന 'ബോൺ എ കിങ്' എന്ന ചിത്രമായിരിക്കും സൗദിയിലെ ഉദ്ഘാടനചിത്രമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018 മാർച്ചിലാണ് ഈ ചിത്രത്തിന്റെ റിലീസ്.

ബോൺ എ കിങ്...

ബോൺ എ കിങ്...

ഫൈസൽ രാജാവിന്റെ ജീവിതകഥ പറയുന്ന 'ബോൺ എ കിങ്' ആയിരിക്കും സൗദിയിലെ ഉദ്ഘാടന ചിത്രമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഹെന്‍റി ഫൈസർബെർട്ട് തിരക്കഥ രചിച്ച് അഗസ്റ്റോ വില്ലറോങ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബോൺ എ കിങ്. 2018 മാർച്ചിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ കഥ...

ചിത്രത്തിന്റെ കഥ...

ലോർഡ് കഴ്സൺ, വിൻസ്റ്റന്റ് ചർച്ചിൽ എന്നിവരുമായി സൗദിയുടെ നയതന്ത്രകാര്യങ്ങൾ ചർച്ച ചെയ്യാൻ തന്റെ 14-ാമത്തെ വയസിൽ ഒറ്റയ്ക്ക് ഇംഗ്ലണ്ടിലേക്ക് പോയ ഫൈസൽ രാജാവിന്റെ ജീവിതകഥയാണ് ചിത്രത്തിലുള്ളത്. 35 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം സൗദിയിൽ സിനിമാ തിയേറ്ററുകൾ തുറക്കുമ്പോൾ ഫൈസൽ രാജാവിന്റെ ചിത്രം തന്നെ ആദ്യം പ്രദർശിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.

ഇസ്ലാമിക ഭരണകൂടം...

ഇസ്ലാമിക ഭരണകൂടം...

1980കളിലാണ് സൗദി അറേബ്യയിൽ സിനിമാ തീയേറ്ററുകൾക്ക് വിലേക്കർപ്പെടുത്തിയത്. സ്ത്രീയും പുരുഷനും ഇടപഴകി അഭിനയിക്കുന്ന ഇത്തരം വിനോദോപാധികൾ ഇസ്ലാമിക രാഷ്ട്രമായ സൗദിക്ക് യോജിച്ചതല്ലെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. ഇതോടെ സൗദിയിൽ സിനിമാ തീയേറ്ററുകൾക്ക് നിരോധനം വന്നു.

മുഹമ്മദ് ബിൻ സൽമാൻ...

മുഹമ്മദ് ബിൻ സൽമാൻ...

വർഷങ്ങൾക്ക് ശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് സൗദിയിലെ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. യഥാസ്ഥിതക നിലപാടുകളിൽ നിന്നും വ്യതിചലിച്ച് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും സൗദി നേരത്തെ പിൻവലിച്ചിരുന്നു. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസെടുക്കാനും, കായികവേദികളിൽ എത്താനും സൗദി അനുമതി നൽകിയത് നേരത്തെ വാർത്തയായിരുന്നു.

വാണിജ്യ സിനിമകൾ...

വാണിജ്യ സിനിമകൾ...

2018 മാര്‍ച്ച് മുതല്‍ വാണിജ്യ സിനിമകള്‍ സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിപ്പ്. സാംസ്‌കാരിക-വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. തിയേറ്ററുകള്‍ക്കുള്ള ലൈസന്‍സ് ഉടന്‍ നല്‍കിത്തുടങ്ങും. വിഷന്‍ 2030 എന്ന പേരില്‍ സമ്പൂര്‍ണ പരിഷ്‌കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പാക്കി വരികയാണ്. സിനിമാ തിയേറ്റുകൾ തുറക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമായാണ്.

എതിർപ്പുകളും...

എതിർപ്പുകളും...

അതേസമയം, സിനിമാ തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിൽ മതപണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്ലാമിക രാഷ്ട്രമായ സൗദിയിൽ ഇത്തരംനീക്കം നടത്തുന്നത് ആപൽക്കരമാണെന്നാണ് ചില മതപണ്ഡിതരുടെ അഭിപ്രായം.

 അമേരിക്കൻ കമ്പനി...

അമേരിക്കൻ കമ്പനി...

അതിനിടെ രാജ്യത്ത് സിനിമാ തിയേറ്ററുകൾ നിർമ്മിക്കാനും സിനിമകൾ പ്രദർശിപ്പിക്കാനും അമേരിക്കൻ കമ്പനിയായ എഎംഎസി എന്റർടെയിൻമെന്റിന് കരാർ നൽകിയിരുന്നു. സൗദി പബ്ലിക് ഇൻവെൻസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് എഎംസി പദ്ധതി നടപ്പാക്കുന്നത്. സൗദിയിൽ മാത്രം മുന്നൂറോളം സ്ക്രീനുകൾ തുറക്കാനാണ് എഎംസി ലക്ഷ്യമിടുന്നത്.

English summary
media report;it will be the first cinema in saudi after 35 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X